എംഡിയുടെ രാജി: ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ ഇടിഞ്ഞു

ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 11.38 ശതമാനം ഇടിഞ്ഞു. എംഡിയും സിഈഒ യുമായിരുന്ന പിഎൻ വാസുദേവന്റെ രാജി ബോർഡ് അംഗീകരിച്ചതോടെയാണ് വിലയിടിഞ്ഞത്. 2007 ൽ പ്രവർത്തനമാരംഭിച്ച ഇക്വിറ്റാസ്, ഇന്ത്യയിലെ ഏറ്റവും മികച്ച ചെറുകിട ബാങ്കിങ് സ്ഥാപനങ്ങളിൽ ഒന്നാണ്. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സ്ഥാപകനാണ് വാസുദേവൻ. ചെറുകിട ധനകാര്യ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഇക്വിറ്റാസ് പിന്നീട് 2016-ൽ ചെറുകിട ബാങ്കിനായി ആർബിഐ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ബാങ്കായി രൂപാന്തരപ്പെട്ടു.

Update: 2022-05-20 08:05 GMT

Tags:    

Similar News