നാലാം പാദത്തില്‍ അമരരാജാ ബാറ്ററീസിന്റെ അറ്റാദായത്തില്‍ ഇടിവ്
ഡെല്‍ഹി : നാലാം പാദത്തില്‍ അമരരാജാ ബാറ്ററീസ് ലിമിറ്റഡിന്റെ അറ്റാദായം 47.80 ശതമാനം ഇടിഞ്ഞ് 98.85 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലളവില്‍ 189.38 കോടി രൂപയായിരുന്നു അറ്റാദായമെന്നും റെഗുലേറ്ററി ഫയലിംഗില്‍ അമരരാജാ ബാറ്ററീസ് ലിമിറ്റഡ് പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ (ഓപ്പറേഷന്‍സ്) നിന്നുള്ള വരുമാനം ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 3.72 ശതമാനം ഉയര്‍ന്ന് 2,180.96 കോടി രൂപയായി. മുന്‍വര്‍ഷം നാലാം പാദത്തില്‍ 2,102.61 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. മാത്രമല്ല മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ […]
ഡെല്‍ഹി : നാലാം പാദത്തില്‍ അമരരാജാ ബാറ്ററീസ് ലിമിറ്റഡിന്റെ അറ്റാദായം 47.80 ശതമാനം ഇടിഞ്ഞ് 98.85 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലളവില്‍ 189.38 കോടി രൂപയായിരുന്നു അറ്റാദായമെന്നും റെഗുലേറ്ററി ഫയലിംഗില്‍ അമരരാജാ ബാറ്ററീസ് ലിമിറ്റഡ് പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ (ഓപ്പറേഷന്‍സ്) നിന്നുള്ള വരുമാനം ഇക്കഴിഞ്ഞ നാലാം പാദത്തില്‍ 3.72 ശതമാനം ഉയര്‍ന്ന് 2,180.96 കോടി രൂപയായി. മുന്‍വര്‍ഷം നാലാം പാദത്തില്‍ 2,102.61 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. മാത്രമല്ല മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,064.13 കോടി രൂപയാണ് ആകെ ചെലവെന്നും കമ്പനി വ്യക്തമാക്കി.