ഉയർന്ന ഇന്ധന ചെലവ്, ശ്രീ സിമന്റിന്റെ അറ്റാദായം 67.5%  ഇടിഞ്ഞു

രണ്ടാം പാദത്തിൽ ശ്രീ സിമന്റിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 67.5 ശതമാനം ഇടിഞ്ഞു 183.24 കോടി രൂപയായി. ഉയർന്ന ഊർജ ഇന്ധന ചെലവ് മൂലമാണ് ലാഭത്തിൽ ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കലയളവിൽ കൺസോളിഡേറ്റഡ് അറ്റാദായം 563.94 കോടി രൂപയായിരുന്നു. പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം  ഇതേ കാലയളവിലുണ്ടായിരുന്ന 4,219.8  കോടി രൂപയിൽ നിന്നും 5,081.75 കോടി രൂപയായി.  മൊത്ത ചിലവ് വർധിച്ച് 3,956.9 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,798.3 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ധന ചിലവ്  726 .75  കോടി രൂപയിൽ നിന്നും 1,377.79 കോടി രൂപയായി.

Update: 2022-10-15 04:04 GMT

രണ്ടാം പാദത്തിൽ ശ്രീ സിമന്റിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 67.5 ശതമാനം ഇടിഞ്ഞു 183.24 കോടി രൂപയായി. ഉയർന്ന ഊർജ ഇന്ധന ചെലവ് മൂലമാണ് ലാഭത്തിൽ ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കലയളവിൽ കൺസോളിഡേറ്റഡ് അറ്റാദായം 563.94 കോടി രൂപയായിരുന്നു.

പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന 4,219.8 കോടി രൂപയിൽ നിന്നും 5,081.75 കോടി രൂപയായി. മൊത്ത ചിലവ് വർധിച്ച് 3,956.9 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,798.3 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ധന ചിലവ് 726 .75 കോടി രൂപയിൽ നിന്നും 1,377.79 കോടി രൂപയായി.

Tags:    

Similar News