ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 1.5% ഇടിഞ്ഞു

സെപ്റ്റംബര്‍ പാദത്തില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 1.5 ശതമാനം ഇടിഞ്ഞ് 964.30 കോടി രൂപയായി.

Update: 2022-11-15 05:25 GMT

quarterly company analysis 

സെപ്റ്റംബര്‍ പാദത്തില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 1.5 ശതമാനം ഇടിഞ്ഞ് 964.30 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം ഉയര്‍ന്ന് 6,745.24 കോടി രൂപയായിട്ടുണ്ട്. എബിറ്റ്ഡ വാര്‍ഷികാടിസ്ഥാനത്തില്‍ 19.4 ശതമാനം വര്‍ധിച്ച് 956.61 കോടി രൂപയായി. എന്നാല്‍ മാര്‍ജിന്‍ 206 ബേസിസ് പോയിന്റ് ഇടിഞ്ഞ് 14.18 ശതമാനത്തിലേക്ക് താഴ്ന്നു.

അസംസ്‌കൃത വസ്തുക്കളുടെയും മറ്റും വിലക്കയറ്റമാണ് മാര്‍ജിന്‍ ഇടിവിനു കാരണം. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 48 ശതമാനവും മറ്റു ചെലവുകള്‍ 48 ശതമാനവും വര്‍ധിച്ചു. വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ ബിസിനസ്സില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വര്‍ധിച്ച് 3,903.14 കോടി രൂപയായി. കെമിക്കല്‍ ബിസിനസ്സില്‍ വില്‍പന 66.5 ശതമാനം വര്‍ധിച്ച് 2,708.48 കോടി രൂപയായി. 

Tags:    

Similar News