സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം; ബെംഗളൂർ പോലീസ് വലയുന്നു

Update: 2024-01-04 11:32 GMT

ഐടി ഹബ്ബായ ബെംഗളൂരുവില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി പോലീസ് കണക്കുകള്‍ കാണിക്കുന്നു. പീഡനവുമായി ബന്ധപ്പെട്ട 1,135 കേസുകള്‍ ഉള്‍പ്പെടെ 3,260 കേസുകളാണ് സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തത്.

മെച്ചപ്പെട്ട അവബോധം, സ്വമേധയാ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള മുന്‍കൈകള്‍, ഇ-എഫ്ഐആര്‍ രജിസ്ട്രേഷന്‍ എന്നിവയും മറ്റ് ഘടകങ്ങളും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി പോലീസ് പറയുന്നു.

അതേസമയം മറ്റ് കുറ്റകൃത്യങ്ങളും കഴിഞ്ഞ വര്‍ഷം നഗരത്തില്‍ വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് പോലീസ് 205 കൊലപാതകം, 153 ചെയിന്‍ തട്ടിപ്പ്, 673 കവര്‍ച്ച കേസുകള്‍, 1,692 വീട് മോഷണം, 5,909 മോട്ടോര്‍ വാഹന മോഷണം എന്നിവ രജിസ്റ്റര്‍ ചെയ്തു.

കണക്കുകള്‍ പ്രകാരം, 2021ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് 2020 എഫ്ഐആറുകളും 2022ല്‍ 2630 എഫ്ഐആറുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് 2023ല്‍ 3,260 ആയി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 3,121 കേസുകള്‍ പരിഹരിക്കുന്നതില്‍ സിറ്റി പോലീസ് വിജയിച്ചു.

2023-ല്‍ 176 സ്ത്രീപീഡനകേസുകള്‍, 1,135 പീഡനക്കേസുകള്‍, 60 സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസുകളും, 25 സ്ത്രീധന മരണവുമായി ബന്ധപ്പെട്ട കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും എണ്ണത്തില്‍ നഗരത്തില്‍ വര്‍ധനയുണ്ടായി. പോലീസ് 631 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 588 കേസുകള്‍ കണ്ടെത്തുന്നതില്‍ പോലീസ് വിജയിച്ചു.

കഴിഞ്ഞ വര്‍ഷം, ബെംഗളൂരുവില്‍ ചൂതാട്ട കേസുകളിലും വര്‍ധനയുണ്ടായി. നഗരത്തില്‍ കഴിഞ്ഞ വര്‍ഷം 2,358 ആത്മഹത്യകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

2023ല്‍ ബംഗളൂരുവില്‍നിന്ന് കാണാതായത് 6,006 പേരെയാണ്. ഇവരില്‍ 5,026 പേരെ കണ്ടെത്തുന്നതില്‍ പോലീസ് വിജയിച്ചു.

1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം ബെംഗളൂരു പോലീസ് 3,443 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 103.22 കോടി രൂപ വിലമതിക്കുന്ന 5387 കിലോഗ്രാം മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.

Tags:    

Similar News