ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് ദാവൂദ് ഇബ്രാഹിം' ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്

1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനാണ് ദാവൂദ്

Update: 2023-12-18 06:36 GMT

വിഷബാധയേറ്റ് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍ ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്.

രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണു സൂചന. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ഒരു നില ദാവൂദിന്റെ ചികിത്സയ്ക്കു മാത്രമായി നീക്കിവച്ചിരിക്കുകയാണ്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണു പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടു ദാവൂദിന്റെ അടുത്ത ബന്ധുക്കളായ അലി ഷാ പാര്‍ക്കറുമായും സാജിദ് വാഗ് ലേയുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് മുംബൈ പൊലീസ്.

1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടുമായ ദാവൂദ് ഇബ്രാഹിം പതിറ്റാണ്ടുകളായി പാക്കിസ്ഥാനിലാണു താമസിച്ചിരുന്നത്.

Tags:    

Similar News