ഡല്‍ഹിയില്‍ ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

ബിഎസ് 3, ബിഎസ് 4 കാറുകള്‍ക്കാണു നിരോധനമുള്ളത്

Update: 2023-11-04 06:22 GMT

ഡല്‍ഹി-എന്‍സിആറില്‍ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഉത്തരവ് ലംഘിച്ച് നിരത്തുകളില്‍ ഈ വാഹനങ്ങള്‍ ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം 20,000 രൂപ വരെ പിഴ ഈടാക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞു.

ബിഎസ് 3, ബിഎസ് 4 കാറുകള്‍ക്കാണു നിരോധനമുള്ളത്.

സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (എസ്എഎഫ്എആര്‍) ഇന്ത്യയുടെ കണക്ക് പ്രകാരം ശനിയാഴ്ച (നവംബര്‍ 4) രാവിലെ ഡല്‍ഹിയിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും 'ഗുരുതരമായ' വിഭാഗത്തില്‍ തുടരുകയാണെന്നാണ്. വായുവിന്റെ ഗുണനിലവാര സൂചികയാണ് എക്യുഐ അഥവാ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്. പൂജ്യം മുതല്‍ 50 വരെയാണ് എക്യുഐ എങ്കില്‍ അത് ആരോഗ്യപ്രശ്‌നമുണ്ടാക്കാത്ത വായുവാണ്. എന്നാല്‍ 400-500 ആണ് എക്യുഐ എങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ പ്രാപ്തമാണെന്നാണ്.

ഡല്‍ഹിയില്‍ ഓരോ ദിവസം പിന്നിടുമ്പോഴും വായുവിന്റെ ഗുണ നിലവാരം കൂടുതല്‍ മോശമാവുകയാണ്. നവംബര്‍ 3 വെള്ളിയാഴ്ച സെന്‍ട്രല്‍ പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) റീഡിംഗില്‍ എക്യുഐ 470 ആണ് കാണിച്ചത്.

വായു മലിനീകരണ തോത് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) ഘട്ടം-111 നവംബര്‍ 2 ന് നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബിഎസ് 3, ബിഎസ് 4 വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിരോധിച്ചത്.

ഇലക്ട്രിക് വാഹനങ്ങള്‍, സിഎന്‍ജി, ബിഎസ്-4 വാഹനങ്ങള്‍ക്കാണ് നിരത്തിലിറങ്ങാന്‍ അനുവാദം കൊടുത്തിരിക്കുന്നത്.

Tags:    

Similar News