ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ നേടി ജില്ലാ ജയിൽ

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജയിലിന് ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്

Update: 2023-09-27 09:46 GMT

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ മികവിനുള്ള 'ഈറ്റ് റൈറ്റ്' സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സംസ്ഥാനത്തെ ഏക ജയില്‍ എന്ന പദവി നേടി എറണാകുളം ജില്ലാ ജയില്‍.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജയിലിന് ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്.

സൂപ്രണ്ട് രാജു എബ്രാഹം, അസിസ്റ്റന്റ് സൂപ്രണ്ടും ഫുഡ് യൂണിറ്റ് ചാര്‍ജ് ഓഫീസറുമായ ഏലിയാസ് വര്‍ഗീസ്, സെക്ഷന്‍ ചാര്‍ജുള്ള അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി.എം ഷൈജു, കെ.ഡി ധനേഷ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. അഖില്‍ എസ് നായര്‍ സൂപ്രണ്ട് ആയിരുന്ന സമയത്ത് ആയിരുന്നു ഇതിന്റെ പരിശോധനയും മറ്റ് നടപടികളും നടന്നത്.

Tags:    

Similar News