സൗത്ത് കരോലിനയിലും ട്രംപ് ആധിപത്യം നേടുമെന്ന് സര്‍വേ ഫലം

  • 2011-മുതല്‍ 2017 വരെ സൗത്ത് കരോലിന സംസ്ഥാനത്തെ ഗവര്‍ണറായിരുന്നു നിക്കി ഹാലെ
  • ക്രിമിനല്‍ കുറ്റം നിലനില്‍ക്കവേയാണ് ട്രംപ് ജനപ്രീതിയില്‍ മുന്നേറുന്നത്
  • ജനുവരി 23ന് ന്യൂഹാംഷെയറില്‍ നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ടുകളോടെ ട്രംപ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു

Update: 2024-01-27 09:50 GMT

ഫെബ്രുവരി 24 ന് സൗത്ത് കരോലിനയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രംപ് ആധിപത്യം നേടുമെന്ന് സര്‍വേ ഫലം സൂചിപ്പിച്ചു.

2011-മുതല്‍ 2017 വരെ സൗത്ത് കരോലിന സംസ്ഥാനത്തെ ഗവര്‍ണറായിരുന്നു നിക്കി ഹാലെ.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിക്കുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാക്കളായ ട്രംപും, നിക്കി ഹാലെയും.

സൗത്ത് കരോലിനയിലെ 58 ശതമാനം വോട്ടര്‍മാരുടെയും പിന്തുണ ട്രംപിനാണെന്നാണ് അമേരിക്കന്‍ പ്രോമിസ് ആന്‍ഡ് ടൈസന്‍ ഗ്രൂപ്പിന്റെ സര്‍വേ പറയുന്നത്. വെറും 31 ശതമാനം പേര്‍ മാത്രമാണ് നിക്കി ഹാലെയെ പിന്തുണയ്ക്കുന്നത്. ബാക്ക് 11 ശതമാനം പേരും ആര് പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

ക്രിമിനല്‍ കുറ്റം നിലനില്‍ക്കവേയാണ് ട്രംപ് ജനപ്രീതിയില്‍ മുന്നേറുന്നത്.

മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിനോട് 83.3 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്.

ജനുവരി 23ന് ന്യൂഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ടുകളോടെ ട്രംപ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. അവിടെ നിക്കി ഹാലെയ്ക്ക് ലഭിച്ചത് 46 ശതമാനം വോട്ടുകളായിരുന്നു.

Tags:    

Similar News