ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ അഞ്ചുമുതല്‍
ഫെസ്റ്റിവലില്‍ ആകര്‍ഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്
ഷോപ്പിംഗ് പ്രേമികള്‍ കാത്തിരുന്ന 31-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 5 മുതല്‍ ആരംഭിക്കും. 2026 ജനുവരി 11 നാണ് ഫെസ്റ്റിവല്‍ അവസാനിക്കുക. ഇത്തവണ ലോകോത്തര ഷോപ്പിംഗിനൊപ്പം, ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ആകര്‍ഷകമായ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഷോപ്പിംഗ് മാമാങ്കത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്നത് മെഗാ റാഫിള്‍ നറുക്കെടുപ്പാണ്. ദിവസേനയുള്ള നറുക്കെടുപ്പില്‍ വലിയ തുക ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് നല്‍കി വരുന്നത്. കൂടാതെ ഇത്തവണ ഒരു ഭാഗ്യശാലിക്ക് ഒരു പുതിയ നിസ്സാന്‍ കാറും ഒപ്പം 1,00,000 ദിര്‍ഹവും നേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ അവസാന ദിവസം നടക്കുന്ന ഒറ്റത്തവണ നറുക്കെടുപ്പില്‍ ഒരു വിജയിക്ക് 4,00,000 ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് സമ്മാനം ലഭിക്കും. ഈ സമ്മാന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങണം. ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം 200 ദിര്‍ഹമാണ് ടിക്കറ്റ് തുക.
ദുബായ് ഫാഷന്‍ ഫെസ്റ്റിവലില്‍ ഫാഷന്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ബ്രാന്‍ഡുകളില്‍ 75% വരെ കിഴിവുകളോടെ വാങ്ങിക്കാം. കൂടാതെ ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, നഖീല്‍ മാള്‍ തുടങ്ങിയ യുഎഇയിലെ എല്ലാ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രത്യേക വില്‍പ്പനകളും ഓഫറുകളുമുണ്ടാകും.
