ചൈന പ്ലസ് വണ്‍ നയം ഫാര്‍മ മേഖലയില്‍ പ്രതിഫലിക്കുന്നു

നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ധന

Update: 2025-06-25 10:50 GMT

ചൈന പ്ലസ് വണ്‍ നയത്തിന്റെ, പ്രതിഫലനം രാജ്യത്തെ ഫാര്‍മ മേഖലയില്‍ പ്രകടമാണെന്ന് ഗോള്‍ഡ് മാന്‍ സാക്സ്. നിക്ഷേപ താല്‍പര്യം പ്രകടിപ്പിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്.

ഫാര്‍മ, ബയോടെക് ഉല്‍പ്പാദനത്തിനുള്ള പ്രധാന ബദല്‍ സ്ഥാനമായി ഇന്ത്യ ഉയര്‍ന്നുവരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സിന്‍ജീന്‍, ന്യൂലാന്‍ഡ്, ഡിവി തുടങ്ങിയ കമ്പനികളാണ് ആദ്യ ഘട്ടത്തില്‍ നിക്ഷേപ താല്‍പര്യം അറിയിച്ചത്. 3-5 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് ഇതിന്റെ സാമ്പത്തിക നേട്ടം ലഭ്യമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയില്‍ നിക്ഷേപം ഇറക്കിയിരുന്ന ആഗോള കമ്പനികളില്‍ നിന്ന് മേഖലയിലേക്ക് എത്തിയ അന്വേഷണങ്ങളില്‍ വലിയ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ട്. യുഎസ് ബയോസെക്യൂര്‍ നിയമവും ചൈനയ്ക്ക് പകരം മറ്റൊരു രാജ്യത്ത് നിക്ഷേപം ഇറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.

കമ്പനികള്‍ ചൈനയില്‍ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുകയും തങ്ങളുടെ ബിസിനസുകള്‍ മറ്റ് രാജ്യങ്ങളിലും തുടങ്ങുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന തന്ത്രത്തെയാണ് ചൈന പ്ലസ് വണ്‍ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ചൈനയില്‍ ഒരു ഫാക്ടറി തുടങ്ങുകയാണെങ്കില്‍ മറ്റൊരു രാജ്യത്തും ഫാക്റ്ററി തുടങ്ങണമെന്നാണ് ഈ നയത്തിന്റെ ചുരുക്കം. അമിതമായ ചൈന ആശ്രയം കുറക്കുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. 

Tags:    

Similar News