ആഗോള ഉല്‍പ്പന്ന ഹബ്ബ്: യുഎസ് താരിഫ് ഇന്ത്യക്ക് തിരിച്ചടിയെന്ന് മൂഡീസ്

സേവന മേഖല സ്ഥിരതയാര്‍ജിക്കുന്നത് രാജ്യത്തിന് കരുത്താകും

Update: 2025-08-04 11:53 GMT

ആഗോള ഉല്‍പ്പന്ന ഹബ്ബാവാനുള്ള ഇന്ത്യന്‍ മോഹങ്ങള്‍ക്ക് അമേരിക്കന്‍ താരിഫ് തിരിച്ചടിയെന്ന് മൂഡീസ്. സേവന മേഖല സ്ഥിരതയാര്‍ജിക്കുന്നത് കരുത്താവുമെന്നും റിപ്പോര്‍ട്ട്.

മെയ്ക്ക് ഇന്‍ ഇന്ത്യ, ചൈന പ്ലസ് തന്ത്രം എന്നിവയാല്‍ നയിക്കപ്പെടുന്നതാണ് നിലവിലെ രാജ്യത്തിന്റെ കയറ്റുമതി മേഖല.

എന്നാല്‍ ഇതിന് താരിഫ് വലിയ തിരിച്ചടിയാണ്. കാരണം ഏഷ്യ-പസഫിക് മേഖലയിലെ മറ്റ് കയറ്റുമതിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്കുള്ള താരിഫ് കൂടുതലാണ്. ഉല്‍പ്പന്ന മേഖലയിലാണ് ഇതിന്റെ പ്രത്യാഘാതം രൂക്ഷമാവുക. പ്രത്യേകിച്ച് ഇലക്ട്രോണിക്സ് നിര്‍മാണത്തെയാണ് ഇത് കാര്യമായി ബാധിക്കുകയെന്നുമാണ് മൂഡീസ് സീനിയര്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ഗുസ്മാന്‍ വ്യക്തമാക്കുന്നത്.

25% തീരുവ യുഎസ് വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തും. ഇത് രാജ്യത്തിന്റെ മല്‍സര ശേഷിയെ ബാധിക്കും. വിയറ്റ്നാം, മലേഷ്യ പോലുള്ളവ കയറ്റുമതിയിലെ ഏതിരാളികള്‍ക്ക് കുറഞ്ഞ താരിഫുള്ളതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താവുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ സേവന കയറ്റുമതി ഒരു പ്രധാന തര്‍ക്കവിഷയമായി വന്നിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ സേവന മേഖലയ്ക്ക് വളര്‍ച്ചാ സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News