എഐയും ആഗോള ജനസംഖ്യയും തമ്മിലെന്ത് ബന്ധം, ജനസംഖ്യ പത്ത് കോടിയായി കുറയുമോ?

  • 2300 ആകുമ്പോള്‍ ജനസംഖ്യ 10 കോടിയാകുമെന്നാണ് പ്രവചനം
  • യൂറോപ്പ്, ചൈന, ജപ്പാന്‍ തുടങ്ങിയിടങ്ങളില്‍ ഇപ്പോള്‍ തന്നെ ജനന നിരക്ക് തീരെ കുറവ്

Update: 2025-06-03 07:23 GMT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആഗോള ജനസംഖ്യയും തമ്മിലെന്ത് ബന്ധം? എന്നാല്‍ ബന്ധമുണ്ടെന്നാണ് ഒരു സാങ്കേതിക വിദഗ്ധന്‍ പ്രവചിച്ചിരിക്കുന്നത്. നിലവില്‍ ഭൂമിയിലെ ജനസംഖ്യ എട്ട് ബില്യണാണ്. അതായത് 800 കോടി. ഇത് 2300 ആകുമ്പോഴേക്കും വെറും 10 കോടിയായി ചുരുങ്ങുമെന്നാണ് പ്രവചനം. കൃത്രിമബുദ്ധി സര്‍വ്വവ്യാപിയാകുന്നതായിരിക്കും ഇതിനു കാരണമെന്നും പറയുന്നു.

ഒരു ന്യൂക്ലിയര്‍ ഹോളോകോസ്റ്റ് മൂലമല്ല, മറിച്ച് നമ്മുടെ ജോലികള്‍ മാറ്റിസ്ഥാപിക്കുന്ന എഐ വഴിയാണ് ജനസംഖ്യാ തകര്‍ച്ച സംഭവിക്കുകയെന്ന് ഓക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന സുഭാഷ് കാക്ക് പറയുന്നു.

''കമ്പ്യൂട്ടറുകളോ റോബോട്ടുകളോ ഒരിക്കലും ബോധമുള്ളവരായിരിക്കില്ല, പക്ഷേ നമ്മള്‍ ചെയ്യുന്നതെല്ലാം അവ അക്ഷരാര്‍ത്ഥത്തില്‍ ചെയ്യും. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന മിക്ക കാര്യങ്ങളും മാറ്റിസ്ഥാപിക്കാന്‍ അവയ്ക്ക് കഴിയും,'' സുഭാഷ് പറയുന്നു. 'കൃത്രിമബുദ്ധിയുടെ യുഗം' എന്ന കൃതിയുടെ രചയിതാവുകൂടിയാണ് അദ്ദേഹം.

തൊഴിലില്ലാത്തവരാകാന്‍ വിധിക്കപ്പെടുന്നവരാകാന്‍ ജനം കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയ്യാറാകാതെ വരും. അതുവഴി ജനസംഖ്യയില്‍ വന്‍ ഇടിവുണ്ടാകും. ജനന സംഖ്യ കുറഞ്ഞാല്‍ ആഗോള ജനസംഖ്യ വന്‍ തിരിച്ചടി നേരിടും. ഇതിന്റെ ഫലമായി ലോകജനസംഖ്യ കുറയുമെന്നും 2300-ലോ 2380-ലോ ഭൂമിയിലെ ജനസംഖ്യ 10 കോടിയായി കുറയുമെന്നും ചില ജനസംഖ്യാശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും സുഭാഷ് പറയുന്നു.

ഇപ്പോള്‍തന്നെ പല രാജ്യങ്ങളും പ്രായമായവരുടെ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. ഇക്കാരണത്താല്‍ പല രാജ്യങ്ങളും ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.

യൂറോപ്പ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ജനസംഖ്യാ കുറവ് സമീപ വര്‍ഷങ്ങളില്‍ പ്രകടമായി കാണപ്പെട്ടതിന്റെ ഉദാഹരണം സുഭാഷ് കാക്ക് ഉദ്ധരിച്ചു.

തൊഴിലവസരങ്ങള്‍ എഐ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള മിസ്റ്റര്‍ കാക്കിന്റെ വികാരം ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും ആവര്‍ത്തിച്ചു പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം അടുത്തിടെ അവകാശപ്പെട്ടിരുന്നു.ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഈ ഭീഷണിയെ കുറച്ചുകാണുന്നുണ്ടെന്നും അമോഡി പറഞ്ഞു.

ചൈനയ്ക്കെതിരായ എഐ മത്സരത്തില്‍ തൊഴിലാളികള്‍ പരിഭ്രാന്തരാകുമെന്നോ രാജ്യം പിന്നോട്ട് പോകുമെന്നോ ഭയന്ന് യുഎസ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചുവെന്നും അമോഡി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News