ഇന്ത്യയുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്

ഇറക്കുമതി 16.63 ശതമാനം ഉയര്‍ന്ന് 76.06 ബില്യണ്‍ ഡോളറിലെത്തി

Update: 2025-11-17 10:13 GMT

ഒക്ടോബറില്‍ ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം ഇടിഞ്ഞ് 34.38 ബില്യണ്‍ ഡോളറിലെത്തിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇറക്കുമതി 16.63 ശതമാനം ഉയര്‍ന്ന് 76.06 ബില്യണ്‍ ഡോളറിലെത്തി.

റിപ്പോര്‍ട്ടിംഗ് മാസത്തില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി 41.68 ബില്യണ്‍ ഡോളറായിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ഗണ്യമായി വര്‍ദ്ധിച്ചു. ഇത് മൊത്തത്തിലുള്ള ഇറക്കുമതിയിലെ വര്‍ദ്ധനവിന് കാരണമായി. ഇത് വ്യാപാര കമ്മി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം സ്വര്‍ണ ഇറക്കുമതി 14.72 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.92 ബില്യണ്‍ ഡോളറായിരുന്നു.

അമേരിക്കയിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി ഒക്ടോബറില്‍ 6.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.9 ബില്യണ്‍ ഡോളറായിരുന്നുവെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കയറ്റുമതി 0.63 ശതമാനം നേരിയ തോതില്‍ വര്‍ദ്ധിച്ച് 254.25 ബില്യണ്‍ ഡോളറായി. അതേസമയം, ഇറക്കുമതി 6.37 ശതമാനം ഉയര്‍ന്ന് 451.08 ബില്യണ്‍ ഡോളറിലെത്തിയതായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News