കിട്ടാക്കടം 10 വര്‍ഷത്തെ താഴ്ചയിലെത്തും, എംഎസ്എംഇ യുടേത് 10-11 ശതമാനമായി ഉയരും-പഠനം

Update: 2023-03-10 06:27 GMT


അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കിട്ടാക്കടം ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴുമെന്ന് അസോച്ചം-ക്രസില്‍ റേറ്റിംഗ് പഠനം. ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 90 ബേസിസ് കുറഞ്ഞ് അഞ്ച് ശതമാനത്തിന് താഴ എത്തുമെന്നാണ് പഠനം പറയുന്നത്.

കോവിഡാനന്തര സാമ്പത്തിക മുന്നേറ്റവും ഉയര്‍ന്ന വായ്പാ വളര്‍ച്ചയുമാണ് ഇതിന് കാരണം. ഏറ്റവും പ്രധാന മാറ്റം റിപ്പോര്‍ട്ട് ചെയ്തത് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നാണ്. കോര്‍പ്പറേറ്റ് വായ്പാ വിഭാഗത്തിലെ കിട്ടാക്കടത്തോത് 2018 ല്‍ 16 ശതമാനമായിരുന്നുവെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം അത് 2 ശതമാനത്തില്‍ താഴെ എത്തും.

ബാങ്കുകള്‍ അവയുടെ ബാലന്‍സ് ഷീറ്റുകള്‍ ക്ലീന്‍ ചെയ്തതും ക്രെഡിറ്റ് പ്രൊഫൈലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതും കോര്‍പ്പറേറ്റുകളുടെ അസറ്റ് ക്വാളിറ്റിയിലുള്ള വര്‍ധനയെല്ലാമാണ് കാരണം. എന്നാല്‍ എംഎസ്എംഇ സെക്ടറിലെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നും പഠനം പറയുന്നു. കോവിഡ് കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഈ മേഖലയിലെ കിട്ടാക്കടം 2022 മാര്‍ച്ചിലെ 9.3 ശതമാനത്തില്‍ നിന്നും 2024 മാര്‍ച്ചില്‍ 10-11 ശതമാനത്തിലേക്ക് ഉയരുമെന്നും പഠനം വ്യക്തമാക്കുന്നു.


Tags:    

Similar News