യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രതിജ്ഞാബദ്ധം
യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. നിലവിലെ ലക്ഷ്യം യുപിഐ സേവനം വ്യാപകമാക്കലെന്നും വിശദീകരണം.
ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഭീതിസൃഷ്ടിക്കും. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നുമാണ് സജ്ഞയ് മല്‍ഹോത്ര വ്യക്തമാക്കിയത്. ബാങ്കുകളെയും പെയ്‌മെന്റ് സേവനദാതാക്കളെയും സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് യുപിഐ.
3000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും നിരക്ക് ഈടാക്കുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ട്. വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് പുനഃസ്ഥാപിച്ചാണ് ഇത് ഈടാക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നുവെന്ന ബാങ്കുകളുടെയും പെയ്‌മെന്റ് സേവനദാതാക്കളുടെയും ആശങ്ക മുന്‍നിര്‍ത്തിയാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ക്ക് എംഡിആര്‍ ഏര്‍പ്പെടുത്തണമെന്ന് യുപിഐ കമ്പനികളും ബാങ്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
