ആര്‍ബിഐ സര്‍ക്കാരിന് ലാഭവിഹിതം നല്‍കും

3.5 ട്രില്യണ്‍ രൂപ വരെ ആര്‍ബിഐ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു

Update: 2025-05-08 10:12 GMT

നികുതി വരുമാനത്തിലെ കുറവ് നികത്താന്‍ ആര്‍ബിഐ സര്‍ക്കാരിന് ലാഭവിഹിതം നല്‍കും. ഇത് അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍.

3.5 ട്രില്യണ്‍ രൂപ വരെ റിസര്‍വ്വ് ബാങ്ക് സര്‍ക്കാരിന് കൈമാറുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് റെക്കോര്‍ഡ് ലാഭവിഹിതമാണ്. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 3 ട്രില്യണ്‍ രൂപ ലാഭവിഹിതം നല്‍കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2.1 ട്രില്യണ്‍ രൂപയായിരുന്നു.

നിക്ഷേപങ്ങളില്‍ നിന്നും ഡോളര്‍ ഹോള്‍ഡിംഗുകളില്‍ നിന്നും ലഭിക്കുന്ന മിച്ച വരുമാനത്തില്‍ നിന്നാണ് ആര്‍ബിഐ സര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത്. കറന്‍സി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീസുകളില്‍ നിന്നും ആര്‍ബിഐ സര്‍ക്കാരിന് വാര്‍ഷിക പേഔട്ട് നല്‍കുന്നു.

വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ ദുര്‍ബലമായ വളര്‍ച്ചയും കുറഞ്ഞ ഓഹരി വിറ്റഴിക്കലും കാരണം ഈ വര്‍ഷം നികുതി പിരിവില്‍ കുറവുണ്ടായി. മൊത്ത നികുതി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു ട്രില്യണ്‍ രൂപ കുറവായിരിക്കുമെന്ന് കോട്ടക് സാമ്പത്തിക വിദഗ്ദ്ധ ഉപാസന ഭരദ്വാജ് ഒരു കുറിപ്പില്‍ പറഞ്ഞു. ആസ്തി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഏകദേശം 400 ബില്യണ്‍ രൂപ കുറയുമെന്ന് അവര്‍ പറഞ്ഞു.

Tags:    

Similar News