പകരച്ചുങ്കം ഓഗസ്റ്റ് 1 മുതല്‍; ആഗോള വിപണികള്‍ ഇടിഞ്ഞു

യുഎസുമായി കരാറിലേര്‍പ്പെടാത്ത രാജ്യങ്ങള്‍ക്കായിരിക്കും നികുതി ചുമത്തുക

Update: 2025-07-07 10:38 GMT

പ്രതികാര തീരുവ ഓഗസ്റ്റ് 1 മുതല്‍. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആഗോള വിപണികള്‍ ഇടിഞ്ഞു. ആശങ്കയില്‍ നിക്ഷേപകര്‍.

ഓഗസ്റ്റ് 1 മുതല്‍ ഔദ്യോഗികമായി താരിഫ് നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. പുതുക്കിയ ഈ സമയപരിധി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കനത്ത സമ്മര്‍ദമാണ് ഏഷ്യന്‍ ഓഹരി വിപണികള്‍ പിടിമുറുക്കിയത്.

ചൈനയിലെ അടക്കം വിപണികള്‍ ഇടിവ് നേരിട്ടു. ഒരിടവേളയ്ക്കുശേഷം രാജ്യാന്തരതലത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ശക്തമാകുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ബുധനാഴ്ചയാണ് പകര ചുങ്കത്തിന് ട്രംപ് നല്‍കിയ കാലാവധി അവസാനിക്കുക. അതാണ് ഇപ്പോള്‍ ഓഗസ്റ്റ് വരെ നീട്ടിയത്.

ഈ സമയത്തിനകം യുഎസുമായി കരാറിലേര്‍പ്പെടാത്ത രാജ്യങ്ങള്‍ക്കുമേലായിരിക്കും നികുതി ചുമത്തുക. ഇന്നുമുതല്‍ വരാനിരിക്കുന്ന താരിഫ് വര്‍ദ്ധനവിനെ സൂചിപ്പിക്കുന്ന കത്തുകള്‍ രാജ്യങ്ങള്‍ക്ക് അയച്ച് തുടങ്ങുമെന്നാണ് വിവരം. 

Tags:    

Similar News