താരിഫ്; വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാക്സ്

ജിഡിപി വളര്‍ച്ചാ അനുമാനം 0.1% കുറച്ച് 6.5 ശതമാനമാക്കി

Update: 2025-08-06 10:56 GMT

താരിഫ് ആശങ്കകള്‍ക്കിടെ ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ച് ഗോള്‍ഡ്മാന്‍ സാക്സ്. യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 0.1 ശതമാനം കുറച്ച് 6.5 ശതമാനമാക്കി. പണപ്പെരുപ്പം കുറയുമെന്നും റിപ്പോര്‍ട്ട്.

2026ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 0.2 ശതമാനം കുറച്ച് 6.4 ശതമാനവുമാക്കിയിട്ടുണ്ട്. ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുകയാണ്. കൂടാതെ വ്യാപാര സംഘര്‍ഷങ്ങള്‍, ട്രംപിന്റെ എണ്ണ ഉപരോധം എന്നിവയും സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ്.

ഇത്തരം ആഗോള വെല്ലുവിളികള്‍ ബിസിനസ്സ് മേഖലയുടെ ആത്മവിശ്വാസം കുറയ്ക്കും. ഇത് നിക്ഷേപത്തെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ 2025 ലും 2026 ലും ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടികുറയ്ക്കുന്നുവെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് വ്യക്തമാക്കിയത്.

കുറയുന്ന പണുപ്പെരുപ്പം മാത്രമാണ് രാജ്യത്തിന് ഈ കാലയളവില്‍ ആശ്വാസം പകരുക. ഇന്ത്യ-യുഎസ് കരാര്‍ വരുന്നതോടെ താരിഫ് വിഷയത്തില്‍ ഇളവുകള്‍ ലഭിക്കാം. എന്നാല്‍ ഇതിന് കാലതാമസമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

Tags:    

Similar News