ഇ ഡി ചൂതാട്ട കമ്പനിയുടെ 6 കോടി കണ്ടുകെട്ടി

ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇ ഡി ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് .

Update: 2023-08-28 07:15 GMT

ഓൺലൈൻ ചൂതാട്ടം നടത്തുന്ന ബംഗളൂരിലെ  ഒരു സ്ഥാപനത്തിന്റെയും അത് നടത്തുന്ന വ്യക്തികളുടെയും ബാങ്ക്  അക്കൗണ്ടുകളിൽ   ഉണ്ടായിരുന്ന  5 .87 കോടി രൂപ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) താത്ക്കാലികമായി കണ്ടുകെട്ടി.

അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇ ഡി ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് . 

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ്  ഇന്റലിജൻസ് ഈ കമ്പനി ഓൺലൈനിൽ അനധികൃത ഇടപാടുകൾ നടത്തുന്നു എന്ന് ബംഗളൂർ പോലീസിനു പരാതി നൽകിയിരുന്നു. തുടർന്ന് അവർ നടത്തിയ അന്വേഷണത്തിനെ  തുടർന്നാണ് ഇ ഡി കേസിൽ ഇടപെട്ടത് .

ഇ ഡി യുടെ അന്വേഷണത്തിൽ ശ്യാമള, ഉമ്മർ ഫാറൂഖ് എന്ന് രണ്ടു വ്യക്തികളാണ് ചൂതാട്ട കമ്പനികൾ നടത്തുന്നതെന്നും, അതിനു അവർ മറ്റു വ്യക്തികളുടെ രേഖകൾ ഉപയോഗിച്ചെന്നും കണ്ടെത്തി. 


 

 

Tags:    

Similar News