ആദ്യ ഇ-ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം ആരംഭിക്കും

  • ബസിന്റെ രണ്ടാം നിലയില്‍ ഓപ്പണ്‍ റൂഫാണ് ഉള്ളത്
  • കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്
  • താഴത്തെ നിലയില്‍ 30 സീറ്റുകളും മുകളിലത്തെ നിലയില്‍ 35 സീറ്റുകളുമുണ്ട്

Update: 2024-01-12 07:21 GMT

കേരളത്തിലെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരത്തായിരിക്കും ആദ്യ സര്‍വീസ്.

കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം ലെയ്‌ലാന്‍ഡ് കമ്പനിയില്‍ നിന്നാണ് ഇലക്ട്രിക് ബസ് വാങ്ങിയത്. മുംബൈയില്‍ നിന്നാണ് ബസ് തിരുവനന്തപുരത്ത് എത്തിച്ചത്.

ബസിന്റെ രണ്ടാം നിലയില്‍ ഓപ്പണ്‍ റൂഫാണ് ഉള്ളത്.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കു സര്‍വീസ് നടത്തുക എന്നതാണ് ലക്ഷ്യം.

ബര്‍ത്ത് ഡേ പാര്‍ട്ടി പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള സാധ്യതയും ആരായുന്നുണ്ടെന്നാണു കെഎസ്ആര്‍ടിസി അറിയിച്ചത്.

സൗകര്യപ്രദമായ ഇരിപ്പിടമാണ് ബസിലുള്ളത്. യാത്രക്കാര്‍ക്ക് ടിവി കാണാനും സംഗീതം കേള്‍ക്കാനും കഴിയും. ബസിനുള്ളില്‍ അഞ്ച് ക്യാമറകളുണ്ട്. താഴത്തെ നിലയില്‍ 30 സീറ്റുകളും മുകളിലത്തെ നിലയില്‍ 35 സീറ്റുകളുമുണ്ട്.

Tags:    

Similar News