100 രൂപക്ക് കൊച്ചി ചുറ്റിക്കറങ്ങാം; ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക്

അര മണിക്കൂർ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്

Update: 2024-04-20 10:37 GMT

 കൊച്ചി നഗരത്തിൽ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇനി വാടകയ്ക്ക് ലഭിക്കും. 

'സിക്കോ മൊബിലിറ്റി' എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആശയവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് എടുക്കാം.

പൂർണമായും മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനം.

'യുലു' എന്ന മൊബൈൽ ആപ്പ് വഴി പേയ്‌മെന്റ് ചെയ്ത് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ വാഹനം അൺലോക്കാകും. അര മണിക്കൂർ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക്. 

 രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് ലൈസൻസും ആവശ്യമില്ല.  ചാർജ് തീർന്നാൽ സ്‌കൂട്ടറിൽ തന്നെ അത് കാണിക്കും. എവിടെ വച്ച് ചാർജ് തീരുന്നോ അവിടെ എത്തി പ്രതിനിധകൾ സ്‌കൂട്ടർ എടുത്തുകൊണ്ടുപോകും. ബാറ്ററി ചാർജിങ്ങിന് സോളാർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 50 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 


Tags:    

Similar News