എറണാകുളം-ബെംഗളുരു വന്ദേഭാരത് മൈസൂരു-ചെന്നൈ റൂട്ടിലേക്ക്

  • തിരുവനന്തപുരത്ത് എത്തിച്ച റേക്കുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കര്‍ണാടകയിലേക്ക് മാറ്റി
  • എറണാകുളം-ബെംഗളുരു റൂട്ടില്‍ ട്രെയിന്‍ യാത്രയ്ക്ക് 10 മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്
  • വിഷയത്തില്‍ എറണാകുളം എംപി റെയില്‍വേ മന്ത്രിക്ക് കത്തെഴുതി

Update: 2024-03-09 06:33 GMT

എറണാകുളം-ബെംഗളുരു റൂട്ടില്‍ ഓടാനിരുന്ന വന്ദേഭാരത് ട്രെയിന്‍ മൈസൂരു-ചെന്നൈ റൂട്ടിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. എറണാകുളം-ബെംഗളുരു റൂട്ടില്‍ ഓടാനായി തിരുവനന്തപുരത്ത് എത്തിച്ച റേക്കുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കര്‍ണാടകയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 12 ന് ആരംഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

മാര്‍ച്ച് 12 ന് ചെന്നൈ-മൈസൂര്‍ പാതയില്‍ രണ്ടാം വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതിനു വേണ്ടിയാണ് എറണാകുളം-ബെംഗളുരു റൂട്ടില്‍ ഓടാനായി തിരുവനന്തപുരത്ത് എത്തിച്ച റേക്കുകള്‍ കര്‍ണാടകയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

എറണാകുളം-ബെംഗളുരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ മാര്‍ഷലിംഗ് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെന്ന് എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു. എറണാകുളം-ബെംഗളുരു റൂട്ടില്‍ വന്ദേഭാരത് സര്‍വീസിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ റെയില്‍വേ അധികൃതര്‍ക്ക് കത്തെഴുതുകയും ചെയ്തു.

ഇപ്പോള്‍ എറണാകുളം-ബെംഗളുരു റൂട്ടില്‍ ട്രെയിന്‍ യാത്രയ്ക്ക് 10 മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചാല്‍ യാത്രാസമയം 10 മണിക്കൂറില്‍ താഴെയാകും.

Tags:    

Similar News