ഫാക്ട് ഓഹരി മൂന്ന് മാസത്തിനിടെ മുന്നേറിയത് 50 %

2023 സെപ്റ്റംബര്‍ 6 ന് ഓഹരി വില 546 രൂപയായിരുന്നു

Update: 2023-12-08 06:56 GMT

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് (ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) ഓഹരി മൂല്യം കഴിഞ്ഞ മൂന്ന് മാസം മുന്നേറിയത് 50 ശതമാനത്തോളം. 2023 ഡിസംബര്‍ ഏഴിന് ഇന്‍ട്രാ ഡേ ട്രേഡില്‍ 854 രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. റെക്കോര്‍ഡ് ഉയരം കൈവരിച്ചതോടെ പ്രോഫിറ്റ് ബുക്കിംഗിനും വിപണി സാക്ഷ്യം വഹിച്ചു.

2023 സെപ്റ്റംബര്‍ 6 ന് ഓഹരി വില 546 രൂപയായിരുന്നു. 2023 ഡിസംബര്‍ 6 ന് 813 രൂപയിലെത്തി.

Tags:    

Similar News