ഫ്‌ളൈ 91 വിമാനക്കമ്പനിക്ക് സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുമതി

  • ഫ്‌ളൈ 91 ന് ഡിജിസിഎ എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കി
  • 200 കോടി രൂപയാണ് ഫ്‌ളൈ 91 ന്റെ പ്രാരംഭ നിക്ഷേപം
  • ചെറുപട്ടണങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തും

Update: 2024-03-07 05:39 GMT

മലയാളിയും, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് മുന്‍ സീനിയര്‍ എക്‌സിക്യുട്ടീവുമായ മനോജ് ചാക്കോ നേതൃത്വം കൊടുക്കുന്ന ജസ്റ്റ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫ്‌ളൈ 91 എന്ന ബ്രാന്‍ഡ് നെയിമിലുള്ള വിമാനത്തിന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കി.

മാര്‍ച്ച് 6 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഫ്‌ളൈ 91 ന് എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് (എഒസി) നല്‍കി.

മനോജ് ചാക്കോയും ഹര്‍ഷ രാഘവനും ചേര്‍ന്നാണ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്.

ഗോവയിലെ മനോഹര്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ലൈനായിരിക്കും ഫ്‌ളൈ 91. പ്രാദേശിക സര്‍വീസായിരിക്കും നടത്തുക.

ചെറുപട്ടണങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്താനാണു ഫ്‌ളൈ 91 ലക്ഷ്യമിടുന്നത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബെംഗളൂര്‍, ഗോവ, ഹൈദരാബാദ്, അഗത്തി, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. പിന്നീട് ജല്‍ഗാവ്, പുനെ, നന്ദേഡ് എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

200 കോടി രൂപയാണ് ഫ്‌ളൈ 91 ന്റെ പ്രാരംഭ നിക്ഷേപം.

Tags:    

Similar News