കൊച്ചി മെട്രോ സ്റ്റേഷനില്‍ ' ഫ്രീഡം ഫുഡ് ' കൗണ്ടര്‍ തുറന്നു
- പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണസാധനങ്ങള്‍ ലഭിക്കും
- കലൂര്‍ സ്‌റ്റേഡിയം മെട്രോ റെയില്‍ സ്‌റ്റേഷനു സമീപമാണ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്
- ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഭക്ഷണവിഭവങ്ങളാണ് കൗണ്ടറിലുള്ളത്
എറണാകുളം ജില്ലാ ജയിലിന്റെ ' ഫ്രീഡം ഫുഡ് ' കൗണ്ടര്‍ കലൂര്‍ സ്‌റ്റേഡിയം മെട്രോ റെയില്‍ സ്‌റ്റേഷനു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍മിച്ച് നല്‍കിയ കിയോസ്‌കില്‍ ആണ് ഫ്രീഡം ഫുഡ് ഫാക്ടറി കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൗണ്ടറിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യയ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കൊച്ചി മെട്രോ പ്രോജക്ടസ് വിഭാഗം ഡയറക്ടര്‍ ഡോ. എം പി രാംനവാസ്, ജനറല്‍ മാനേജര്‍ അജിത്, ജോയിന്റ് ജനറല്‍ മാനേജര്‍ സുമി നടരാജന്‍, എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രാഹം, വെല്‍ഫെയര്‍ ഓഫീസര്‍ തോമസ്, ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഏലിയാസ് വര്‍ഗീസ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ഷൈജു, ദിനകരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ കൗണ്ടര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
