ഐപിഎല്‍: സമ്മാനത്തുകയായി കൊല്‍ക്കത്തയ്ക്ക് ലഭിച്ചത് ഇത്രയുമാണ്

  • കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നാണ് ടൂര്‍ണമെന്റില്‍ ഏറ്റവും മൂല്യമുള്ള കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്
  • രാജസ്ഥാന്‍ റോയല്‍സിന് 7 കോടി രൂപയും ടൂര്‍ണമെന്റില്‍ നാലാം സ്ഥാനത്തെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ് ളൂരിന് 6.5 കോടി രൂപയുമാണ് ലഭിച്ചത്
  • ഇത് മൂന്നാം തവണയാണ് കൊല്‍ക്കത്ത ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. ഇതിനു മുന്‍പ് 2012, 2014 വര്‍ഷങ്ങളിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയത്

Update: 2024-05-27 08:34 GMT

ഇന്നലെ ചെന്നൈയില്‍ നടന്ന ഐപിഎല്ലിന്റെ ആവേശകരമായ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകര്‍ത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സമ്മാനത്തുകയായി ലഭിച്ചത് 20 കോടി രൂപ.

ഇത് മൂന്നാം തവണയാണ് കൊല്‍ക്കത്ത ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. ഇതിനു മുന്‍പ് 2012, 2014 വര്‍ഷങ്ങളിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയത്.

ഫൈനലില്‍ കൊല്‍ക്കത്തയോട് തോറ്റ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ലഭിച്ചത് 12.5 കോടി രൂപയാണ്.

രാജസ്ഥാന്‍ റോയല്‍സിന് 7 കോടി രൂപയും ടൂര്‍ണമെന്റില്‍ നാലാം സ്ഥാനത്തെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ് ളൂരിന് 6.5 കോടി രൂപയുമാണ് ലഭിച്ചത്.

15 മത്സരങ്ങളില്‍ നിന്ന് 741 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ വിരാട് കോഹ് ലി ഓറഞ്ച് ക്യാപ് നേടി. കോഹ് ലിക്ക് സമ്മാനത്തുകയായി ലഭിച്ചത് 10 ലക്ഷമാണ്.

14 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടിയ പഞ്ചാബ് കിംഗ്‌സിന്റെ ഹര്‍ഷല്‍ പട്ടേല്‍ പര്‍പ്പിള്‍ ക്യാപ്പും നേടി. ഹര്‍ഷലിനും സമ്മാനത്തുകയായി 10 ലക്ഷം ലഭിച്ചു.

കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നാണ് ടൂര്‍ണമെന്റില്‍ ഏറ്റവും മൂല്യമുള്ള കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Similar News