ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ വരുമാനം 141% വര്‍ധിച്ച് 960 കോടി രൂപയായി
- മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 141 ശതമാനം വളര്‍ച്ചയാണ് ഇത്
- എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണിത്
- ഈ നേട്ടം പുനരുപയോഗ ഊര്‍ജ വ്യവസായത്തിലെ മുന്‍നിരക്കാരന്‍ എന്ന നിലയില്‍ കമ്പനിക്ക് അഭിമാനകരം
2024 സാമ്പത്തിക വര്‍ഷത്തില്‍ 141 ശതമാനം വളര്‍ച്ചയോടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം 960 കോടി രൂപ രേഖപ്പെടുത്തിയതായി ജെന്‍സോള്‍ എഞ്ചിനീയറിംഗ് ബുധനാഴ്ച അറിയിച്ചു.
മുന്‍ വര്‍ഷത്തെ വരുമാനം 398 കോടി രൂപയായിരുന്നു.
പ്രസ്താവന പ്രകാരം, 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജെന്‍സോള്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം 960 കോടി രൂപ മറികടന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 141 ശതമാനം വളര്‍ച്ചയാണ് ഇത്.
2024 ജനുവരിയിലെ കമ്പനിയുടെ അവസാന വരുമാന കോണ്‍ഫറന്‍സ് കോളില്‍ നല്‍കിയ മാര്‍ഗനിര്‍ദേശത്തെക്കാള്‍ ശക്തവും പ്രശംസനീയവുമായ വളര്‍ച്ചാ പാതയാണ് കമ്പനിയുടെ ഈ സാമ്പത്തിക പ്രകടനം പ്രതിഫലിപ്പിക്കുന്നതെന്ന് ജെന്‍സോള്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അന്‍മോല്‍ സിംഗ് ജഗ്ഗി പ്രസ്താവനയില്‍ പറഞ്ഞു.
ഈ നേട്ടം പുനരുപയോഗ ഊര്‍ജ വ്യവസായത്തിലെ മുന്‍നിരക്കാരന്‍ എന്ന നിലയില്‍ കമ്പനിക്ക് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
2012-ല്‍ സ്ഥാപിതമായ ജെന്‍സോള്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്, സൗരോര്‍ജ്ജ പ്ലാന്റുകളുടെ വികസനത്തിനായി എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജെന്‍സോള്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഭാഗമാണ്.
