അദാനി കാറ്റാടിക്ക് ആഗോള സർട്ടിഫിക്കേഷൻ
- 5.2 മെഗാവാട്ട് ഡബ്ല്യുടിജി 160 മീറ്റർ റോട്ടർ വ്യാസവും,200 മീറ്റർ ഉയരവുമുണ്ട്
- ലോകത്തിലെ ഏറ്റവും ശക്തമായ കടൽത്തീര കാറ്റാടി
ഇന്ത്യയിലെ ഏറ്റവും വലിയ ( 5.2 മെഗാവാട്ട്) വിൻഡ് ടർബൈൻ ജനറേറ്ററിന് (ഡബ്ലിയുടിജി) വിൻഡ് ഗാർഡ് (ജിഎംബിഎച്) ൽ നിന്ന് അംഗീകാരം ലഭിച്ചതായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വിൻഡ് എനർജി സൊല്യൂഷൻസ് ഡിവിഷനായ അദാനി വിൻഡ് അറിയിച്ചു.
5.2 മെഗാവാട്ട് വിൻഡ് ടർബൈൻനു 160 മീറ്റർ റോട്ടർ വ്യാസവും,200 മീറ്റർ ഉയരവും ഉണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ കടൽത്തീര കാറ്റാടി ടർബൈനുകളിൽ ഒന്നാണിത്. 5.2 മെഗാവാട്ട് ശേഷിയുള്ള ഡബ്ല്യുടിജി, ജർമ്മനിയിലെ ഡബ്ല്യു2ഇ (വിൻഡ് ടു എനർജി), ജിഎംബിഎച്ച് എന്നിവയുമായി സഹകരിച്ചാണ് അദാനി വിൻഡ് വികസിപ്പിച്ചത്.
അംഗീകാരം ലഭിച്ചതോടെ ആഗോള വിപണിക്കായി ഈ കാറ്റടിയുടെ ഉൽപ്പാദനം ആരംഭിക്കാൻ അദാനി വിൻഡിനു കഴിയും. ഉയർന്ന നിലവാരം പുലർത്തുന്ന ടർബൈനിന് അന്താരാഷ്ട്ര അംഗീകാരം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കേഷനും റിന്യൂവബിൾ എനർജി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പുലർത്തുന്നുവെന്നും ഐഇസി സിസ്റ്റത്തിന് കീഴിലുള്ള സർട്ടിഫിക്കേഷൻ വ്യക്തമാകുന്നു.
ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിച്ച ഡബ്ല്യുടിജി പ്രോട്ടോടൈപ്പിന്റെ പരീക്ഷണം വിൻഡ് ഗാർഡ് നടത്തിയിരുന്നു.
വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ നിർമാണത്തിനായി കമ്പനിക്ക് മുന്ദ്രയിൽ സംയോജിത നിർമ്മാണ യൂണിറ്റുണ്ട്. മുന്ദ്ര തുറമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബ്ലേഡ് നിർമ്മാണ യൂണിറ്റും നാസെൽ ഹബ് അസംബ്ലി യൂണിറ്റും ആഭ്യന്തര-അന്തർദേശീയ വിപണികളിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ചെലവ് കുറയ്ക്കാൻ കമ്പനിയെ സഹായിക്കുന്നു.
