സ്വര്‍ണം ഇന്ന് റെക്കോര്‍ഡ് നിലയില്‍
- സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6460 രൂപ
- പവന് 51680 രൂപ
- രണ്ട് ദിവസം കൊണ്ട് സ്വര്‍ണം പവന് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6460 രൂപയിലെത്തി. പവന് 51680 രൂപയുമായി.
ആദ്യമായിട്ടാണ് സ്വര്‍ണത്തിന് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്.
ഇന്നലെ (ഏപ്രില്‍ 3) ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയായിരുന്നു. പവന് 600 രൂപയും വര്‍ധിച്ച് 51,280 രൂപയിലെത്തിയിരുന്നു.
ഏപ്രില്‍ 3 ന് പവന് 600 രൂപയും ഇന്ന് 400 രൂപയും വര്‍ധിച്ചതോടെ രണ്ട് ദിവസം കൊണ്ട് സ്വര്‍ണം പവന് 1000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ചൈനയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതും പശ്ചിമേഷ്യന്‍ സംഘര്‍ഷ ഭീതിയുമൊക്കെ സ്വര്‍ണ വിലയിലെ കുതിപ്പിനു കാരണമാണ്. അതോടൊപ്പം ഡോളറിന്റെ ശക്തി കുറയുന്നതും ഒരു കാരണമാണ്.
സ്വര്‍ണം അവധി വില ഔണ്‍സിന് 2320 ഡോളറിനു മുകളിലെത്തി.
സ്വര്‍ണ വില പവന്
മാര്‍ച്ച് 20 : വില 48,480 രൂപ
മാര്‍ച്ച് 21 : വില 49,440 രൂപ
മാര്‍ച്ച് 22 : വില 49,080 രൂപ
മാര്‍ച്ച് 23 : വില 49,000 രൂപ
മാര്‍ച്ച് 25 : വില 49,000 രൂപ
മാര്‍ച്ച് 26 : വില 48,920 രൂപ
മാര്‍ച്ച് 27 : വില 49080 രൂപ
മാര്‍ച്ച് 28 : വില 49,360 രൂപ
മാര്‍ച്ച് 29 : വില 50,400 രൂപ
മാര്‍ച്ച് 30 : വില 50,200 രൂപ
ഏപ്രില്‍ 1 : വില 50,880 രൂപ
ഏപ്രില്‍ 2: വില 50,680 രൂപ
ഏപ്രില്‍ 3: വില 51,280 രൂപ
