ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ ഇപ്പോൾ വിൽക്കില്ലെന്ന് സർക്കാർ

നടപ്പു സാമ്പത്തിക വർഷത്തിൽ മാർച്ചോടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 50,000 കോടി രൂപ സമാഹരിക്കാനായിരുന്നു സർക്കാർ പദ്ധതി.

Update: 2023-03-13 04:46 GMT

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കുമെന്നു സർക്കാർ. നടപ്പു സാമ്പത്തിക വർഷത്തിൽ മാർച്ചോടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 50,000 കോടി രൂപ സമാഹരിക്കാനായിരുന്നു സർക്കാർ പദ്ധതി. പദ്ധതിയുടെ ഭാഗമായി ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ശേഷിക്കുന്ന 29 .54 ശതമാനം ഓഹരികൾ വിറ്റഴിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ വേദാന്തയുടെ സിങ്ക് ആസ്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കമ്പനിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരികുകയുള്ളു.

മറ്റു പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റതിലൂടെ സർക്കാർ 31,107 കോടി രൂപയാണ് സമാഹരിച്ചത്. ബാക്കി തുക സമാഹരിക്കാൻ കമ്പനിയുടെ 29 .54 ശതമാനം ഓഹരികളും വിൽക്കുന്നതിനും സർക്കാർ പദ്ധതിയിട്ടിരുന്നു.

വേദാന്തയുമായുള്ള ഇടപാടിൽ വ്യക്തത വന്നതിനു ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുന്നുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. വേദാന്തയുമായി പണരഹിത ഇടപാടായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

.

ജനുവരിയിലാണ് വേദാന്ത 2,981 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി അവരുടെ ആഗോള സിങ്ക് ആസ്തികൾ ഹിന്ദുസ്ഥാൻ യൂണിലിവറിനു വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്പനിയുടെ 64.92 ശതമാനം ഓഹരികളാണ് വേദാന്തയുടെ കൈവശമുള്ളത്.

കഴിഞ്ഞ വർഷമാണ് കമ്പനിയുടെ 124.79 കോടി ഓഹരികൾ അഥവാ 29.54 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിനു കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അംഗീകാരം നൽകിയത്.

Tags:    

Similar News