ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടു

  • പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന വിദേശകാര്യ മന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാന്‍ അടക്കം മറ്റ് 7 പേരും കൊല്ലപ്പെട്ടു
  • തുര്‍ക്കിയുടെ ഡ്രോണ്‍ സംഘമാണ് തകര്‍ന്ന നിലയിലുള്ള ഹെലികോപ്റ്ററിനെ കണ്ടെത്തിയത്
  • റെയ്‌സി 2021 ഓഗസ്റ്റ് 5 -ന് 60 -ാം വയസിലാണ് ഇറാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്

Update: 2024-05-20 05:00 GMT

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

മേയ് 19 ന് കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയിലുണ്ടായ അപകടത്തിലാണ് ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടത്. അസര്‍ബയ്ജാനുമായുള്ള ഇറാന്റെ അതിര്‍ത്തിയില്‍ അറസ് നദിയില്‍ നിര്‍മിച്ച 2 അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബ്രീസിലേക്കു മടങ്ങുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്.

പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന വിദേശകാര്യ മന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാന്‍ അടക്കം മറ്റ് 7 പേരും കൊല്ലപ്പെട്ടു.

പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയുടെ ഡ്രോണ്‍ സംഘമാണ് തകര്‍ന്ന നിലയിലുള്ള ഹെലികോപ്റ്ററിനെ കണ്ടെത്തിയത്. പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ പ്രദേശമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പ്രിയ ശിഷ്യനെന്ന് അറിയപ്പെടുന്ന റെയ്‌സി 2021 ഓഗസ്റ്റ് 5 -ന് 60 -ാം വയസിലാണ് ഇറാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.

Tags:    

Similar News