മുന്ദ്രയിലെ 34900 കോടി രൂപയുടെ പദ്ധതി നിർത്തുന്നുവെന്ന് അദാനി ഗ്രൂപ്പ്

  • 2021 ലാണ് പദ്ധതി ആരംഭിച്ചത്
  • നിലവിലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ പദ്ധതികളെ പുനർമൂല്യ നിർണയം നടത്തും

Update: 2023-03-20 05:04 GMT

 ഹിൻഡൻബെർഗ് റിപ്പോർട്ട് വരുത്തി വച്ച പ്രതിസന്ധി മൂലം അദാനി ഗ്രൂപ്പ് അതിൻറെ

 പല സുപ്രധാന പദ്ധതികളിലും മാറ്റങ്ങൾ വരുത്തുകയാണ്. ഇപ്പോഴിതാ ഗ്രൂപ്പ് 34900 കോടി രൂപയുടെ പെട്രോ കെമിക്കൽ പദ്ധതി നിർത്തിവെക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഗുജറാത്തിലെ മുന്ദ്രയിൽ അദാനി പോർട്സിന്റെ ഭൂമിയിൽ 2021 ലാണ് പദ്ധതി ആരംഭിച്ചത്. അദാനി എന്റർപ്രൈസിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര പെട്രോ കെം ലിമിറ്റഡിന്റെ, കൽക്കരിയെ പിവിസി ആക്കി മാറ്റുന്ന പദ്ധതിയായിരുന്നു ഇത്.

ജനുവരി 24 ന് ഹിൻഡൻബെർഗ് റിപ്പോർട്ട് വന്നതിനു പിന്നാലെ ഗൗതം അദാനി സാമ്രാജ്യത്തിന്റെ 140 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് തകർന്നത്. ഇത് വീണ്ടെടുക്കുന്നതിനും, നിക്ഷേപകരിൽ വിശ്വാസം തിരിച്ചു പിടിക്കുന്നതിനുമായുള്ള പദ്ധതികളിലേക്കാണ് ഇപ്പോൾ ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ പദ്ധതികളെ പുനർമൂല്യ നിർണയം നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി, കാലാവധി പൂർത്തിയാകാറായ വായ്പകൾ മുൻകൂറായി പൂർണമായും തിരിച്ചടച്ച് നിക്ഷേപകരുടെ ആശങ്കയെ ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഈയടുത്ത് യു എസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്നെഴ്സിൽ നിന്ന് 15446 കോടി രൂപ സമാഹരിച്ചിരുന്നു.

 പ്രതിവർഷം 1 മില്യൺ ഗ്രീൻ പി വി സി ഉത്പാദിപ്പിക്കുന്ന പദ്ധതി തത്കാലം നടപ്പിക്കുന്നില്ലെന്ന് കമ്പനി തീരുമാനിച്ചതായി ട്ടാണ് വാർത്തകൾ. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഗ്രൂപ്പ് നിർദേശം നൽകിയതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ഓരോ സ്വതന്ത്ര പോർട്ട്‌ഫോളിയോ കമ്പനികളുടെയും ബാലൻസ് ഷീറ്റ് വളരെ ശക്തമാണെന്നും, മികച്ച പണമൊഴുക്കുണ്ടെന്നും, നിലവിലെ ബിസിനസ്സ് പദ്ധതികൾ ധന സഹായത്തോടെയാണ് നടപ്പിലാകുന്നതെന്നും ഗ്രൂപ്പ് അധികൃതർ പറഞ്ഞു. വരും മാസങ്ങളിൽ ബിസിനസിന്റെ വളർച്ചയെ വിലയിരുത്തുന്നുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു.

Tags:    

Similar News