വേനല്‍ ചൂടില്‍ ഉരുകുന്നു; കേരളം വരള്‍ച്ചയിലേക്കോ ?
- മിക്ക ജില്ലകളിലും താപനില 30 വര്‍ഷത്തെ ശരാശരിയില്‍ നിന്ന് 4 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നാണ്
സംസ്ഥാനത്ത് താപനില ഉയര്‍ന്നു. പാലക്കാട് താപനില 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഇന്നലെ രേഖപ്പെടുത്തി.
ഫെബ്രുവരി 19 തിങ്കളാഴ്ച കോട്ടയത്തും തൃശൂരും 37 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.
വരണ്ട കാലാവസ്ഥയാണ് അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കണക്ക്പ്രകാരം, കേരളത്തിലെ മിക്ക ജില്ലകളിലും താപനില 30 വര്‍ഷത്തെ ശരാശരിയില്‍ നിന്ന് 4 ഡിഗ്രി സെല്‍ഷ്യസിന്റെ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നാണ്.
എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസിലേക്കും ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം കേരളത്തില്‍ ലേബര്‍ കമ്മീഷണറേറ്റ് പുന:ക്രമീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണു പുന:ക്രമീകരിച്ചത്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴ് വരെ ജോലി സമയം നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് വരെ വിശ്രമം അനുവദിക്കും.
