അ‌പ്ഗ്രേഡ് ചെയ്യാൻ ഒരുക്കമാണോ എങ്കിൽ ഞങ്ങൾ തരാം ഡേറ്റ ; മാർച്ച് 31 വരെ ഫ്രീ ഡേറ്റ കൊടുക്കാനൊരുങ്ങി BNSL

  • 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്ന വരിക്കാർക്ക് ഇപ്പോൾ ബിഎസ്‌എൻഎല്‍ 4ജിബി സൗജന്യ ഡാറ്റ നല്‍കുന്നത്
  • ഏതെങ്കിലും പുതിയ പ്ലാനിന്റെ ഭാഗമായല്ല ഈ സൗജന്യ ഡാറ്റ നല്‍കുന്നത്.പകരം ആളുകളെ 2ജി/3ജി സിമ്മില്‍നിന്ന് 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ നല്‍കുന്നത്
  • 4ജി സിമ്മിലേക്ക് മാറാത്ത കേരളത്തിലെ ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ക്കും തങ്ങളുടെ സിം അ‌പ്ഗ്രേഡ് ചെയ്തുകൊണ്ട് മാർച്ച്‌ 31 വരെ ലഭ്യമാകുന്ന ഈ സൗജന്യ ഡാറ്റ ഓഫർ സ്വന്തമാക്കാവുന്നതാണ്

Update: 2024-03-16 09:06 GMT

സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്‍ 4ജി അ‌വതരിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതേ ഉള്ളൂ എങ്കിലും ആളുകളെ 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ഏറെ നാളായി നടത്തുന്നുണ്ട്. അ‌തിന്റെ ഭാഗമായി 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്ന വരിക്കാർക്ക് ഇപ്പോൾ ബിഎസ്‌എൻഎല്‍ 4ജിബി സൗജന്യ ഡാറ്റ നല്‍കുന്നത്.ഏതെങ്കിലും പുതിയ പ്ലാനിന്റെ ഭാഗമായല്ല ഈ സൗജന്യ ഡാറ്റ നല്‍കുന്നത്.പകരം ആളുകളെ 2ജി/3ജി സിമ്മില്‍നിന്ന് 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ നല്‍കുന്നത്.മാർച്ച്‌ 31 വരെയാണ് ഇത്തരത്തില്‍ സൗജന്യ ഡാറ്റ ലഭ്യമാകുക എന്ന് കർണാടക ബിഎസ്‌എൻഎല്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിലൂടെ വീണ്ടും ഉപയോക്താക്കളെ ഓർമ്മിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതിനകം ചില ഇടങ്ങളില്‍ ബിഎസ്‌എൻഎല്‍ 4ജി സേവനങ്ങള്‍ ലഭ്യമായിട്ടുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനായിട്ടില്ല എന്നാണ് അ‌റിയുന്നത്.നിരവധി ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ കമന്റുകളിലൂടെയും മറ്റും തങ്ങള്‍ക്ക് മികച്ച വേഗതയില്‍ ഡാറ്റ സേവനങ്ങള്‍ ഉപയോഗിക്കാൻ കഴിയുന്നുണ്ട് എന്ന് BSNLനെ അ‌റിയിച്ചിട്ടുണ്ട്. എന്നാല്‍ അ‌തേസമയം തന്നെ ടവറിന് ചുവട്ടില്‍ നിന്നാലും കറക്കം തന്നെയെന്ന് പരാതി പറയുന്നവരും ഏറെയുണ്ട് . വേഗത സംബന്ധിച്ച എല്ലാ പരാതികള്‍ക്കും 2024ല്‍ അ‌വസാനം പരിഹരിക്കും എന്നാണ് ബിഎസ്‌എൻഎല്‍ അ‌ധികൃതർ ഉറപ്പ് നല്‍കുന്നത്.

4ജി സിമ്മിലേക്ക് മാറാത്ത കേരളത്തിലെ ബിഎസ്‌എൻഎല്‍ ഉപയോക്താക്കള്‍ക്കും തങ്ങളുടെ സിം അ‌പ്ഗ്രേഡ് ചെയ്തുകൊണ്ട് മാർച്ച്‌ 31 വരെ ലഭ്യമാകുന്ന ഈ സൗജന്യ ഡാറ്റ ഓഫർ സ്വന്തമാക്കാവുന്നതാണ്. 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്നതിന് ഇവിടെ ഉപയോക്താവിന് കാര്യമായ ചെലവുകള്‍ ഒന്നുംതന്നെ ഉണ്ടാകുന്നില്ല.4ജി അ‌വതരിപ്പിക്കുന്നതില്‍ ബിഎസ്‌എൻഎല്‍ ഇപ്പോള്‍ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പ്രധാന വടക്കൻ സംസ്ഥാനങ്ങളില്‍ ബിഎസ്‌എൻഎല്‍ 3500ല്‍ ഏറെ 4ജി സൈറ്റുകള്‍ വിന്യസിച്ചതായി അടുത്തിടെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.വടക്കൻ സംസ്ഥാനങ്ങളില്‍ മാത്രമല്ല, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ബിഎസ്‌എൻഎല്‍ 4ജി വ്യാപനം കാര്യമായി നടക്കുന്നുണ്ട്. കേരളം ബിഎസ്‌എൻഎല്ലിന്റെ ഏറ്റവും പ്രധാന സർക്കിളുകളില്‍ ഒന്നാണെന്നും അ‌തിനാല്‍ത്തന്നെ കേരളത്തിന് 4ജി വ്യാപനത്തില്‍ കാര്യമായ പരിഗണന നല്‍കുമെന്നും ബിഎസ്‌എൻഎല്‍ അ‌ധികൃതർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.2024 ഏപ്രിലിന് ശേഷം തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇടങ്ങളില്‍ BSNL-ൻ്റെ 4G സൈറ്റുകള്‍ ആരംഭിക്കും. ടാറ്റ കണ്‍സള്‍ട്ടൻസി സർവീസ് (TCS) നേതൃത്വത്തിലുള്ള കണ്‍സോർഷ്യമാണ് ബിഎസ്‌എൻഎല്‍ 4ജി വ്യാപനത്തിന്റെ നേതൃത്വം വഹിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 1 ലക്ഷം ബിഎസ്‌എൻഎല്‍ സൈറ്റുകള്‍ 4G ലേക്ക് നവീകരിക്കാനാണ് കരാർ.ബിഎസ്‌എൻഎല്ലിനായി കേന്ദ്രസർക്കാർ 5ജി സ്‌പെക്‌ട്രം നേരത്തെ തന്നെ സംവരണം ചെയ്തിട്ടുണ്ട്. അ‌തിനാല്‍ത്തന്നെ സൈറ്റുകള്‍ തയ്യാറാക്കുമ്പോഴേക്കും ഇന്ത്യയില്‍ 5G നോണ്‍ സ്റ്റാൻഡലോണ്‍ (NSA) സേവനങ്ങള്‍ ആരംഭിക്കാൻ ബിഎസ്‌എൻഎല്ലിന് കഴിയും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിഎസ്‌എൻഎല്‍ 4ജി സേവനം ആരംഭിക്കുന്നത് തന്നെ നിരവധി വരിക്കാർക്ക് ഏറെ ആശ്വാസം പകരുമെന്നും അ‌തിലൂടെ കമ്പനിക്ക്‌ പിടിച്ചുനില്‍ക്കാൻ ഒരു കച്ചിച്ചിത്തുരുമ്പ് ലഭിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

Tags:    

Similar News