ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം ഉയര്‍ത്തി ഐഎംഎഫ്

  • രാജ്യത്ത് ആഭ്യന്തര നിക്ഷേപം വഴിയുള്ള ശക്തമായ വളര്‍ച്ച
  • ചൈനയുടെ തിളക്കം ക്ഷയിച്ചതും നേട്ടം
  • ആഗോള വളര്‍ച്ചയുടെ തിളക്കമാര്‍ന്ന ഇടമായി ഇന്ത്യ

Update: 2023-07-26 06:49 GMT

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഇന്ത്യയുടെ 2023-ലെ വളര്‍ച്ചാ പ്രവചനം 6.1% ആയി ഉയര്‍ത്തി. നിലവില്‍ ജി20യുടെ അധ്യക്ഷസ്ഥാനത്തുള്ള രാജ്യം ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായിരിക്കുമെന്ന പ്രതീക്ഷയാണ് ഐഎംഎഫ് ഇതിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ആഭ്യന്തര നിക്ഷേപം വഴിയുള്ള ശക്തമായ വളര്‍ച്ചയാണ് തങ്ങളുടെ പരിഷ്‌കരണത്തിന് വഴിതെളിച്ചതെന്ന് ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലേക്കുള്ള ജൂലൈയിലെ അപ്ഡേറ്റില്‍ പറയുന്നു. 2024-ലെ ഇന്ത്യയുടെ 6.3% വളര്‍ച്ചാ പ്രവചനം അതിന്റെ ഏപ്രിലിലെ പ്രൊജക്ഷനില്‍ നിന്ന് മാറ്റമില്ലാതെ തുടര്‍ന്നു.

ആഗോള വളര്‍ച്ചയുടെ തിളക്കമാര്‍ന്ന ഇടമായി ഇന്ത്യയെ ഈ പ്രവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ ചൈനയുടെ തിളക്കം ക്ഷയിച്ചത് ഇന്ത്യക്ക് നേട്ടമായി. ഇന്ന് ബെയ്ജിംഗിന്റെ വളര്‍ച്ച മന്ദഗതിയിലാണ്.

എന്നിട്ടും ചൈന ഈ വര്‍ഷം 5.2 ശതമാനവും അടുത്ത വര്‍ഷം 4.5 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ വീക്ഷണത്തില്‍ നിന്ന് പ്രവചനങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും, റിയല്‍ എസ്റ്റേറ്റിലെ മാന്ദ്യം അവിടെ വന്‍ പ്രതിസന്ധികള്‍ക്ക് വഴിതെളിച്ചു. അതുവഴി നിക്ഷേപത്തിലും തടസങ്ങള്‍ ഉണ്ടായി.

ചൈനയുടെ ഉന്നത നേതാക്കള്‍ അതിന്റെ പ്രതിസന്ധിയിലായ പ്രോപ്പര്‍ട്ടി മേഖലയ്ക്കായി യഥാസമയം നയങ്ങള്‍ ക്രമീകരിക്കാനും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. മേഖലയില്‍ ചൈനക്കിപ്പോഴും ശുഭാപ്തിവിശ്വാസം തന്നെയാണ് ഉള്ളത്.തൊഴിലവസരം ഉയര്‍ത്തുന്ന ലക്ഷ്യവും അധികൃതര്‍ പരിഗണിക്കുന്നു. ആഭ്യന്തര ഉപഭോഗ ആവശ്യം വര്‍ധിപ്പിക്കാനും പ്രാദേശിക കടബാധ്യതകള്‍ പരിഹരിക്കാനും ബെയ്ജിംഗ് തീരുമാനിച്ചിട്ടുണ്ട്.

വളര്‍ന്നുവരുന്ന, വികസ്വര ഏഷ്യയില്‍ ഇന്ത്യയും ചൈനയും വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു. അത് ഈ വര്‍ഷം 5.3% ഉം അടുത്ത വര്‍ഷം 5% ഉം വളരുമെന്ന് പ്രതീക്ഷിക്കുന്നു.

ജപ്പാനിലെ വളര്‍ച്ച 2023-ല്‍ 1.4% എത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് മിതമായ 0.1 ശതമാനം പോയിന്റ് മുകളിലേക്കുള്ള പുനരവലോകനത്തെ പ്രതിഫലിപ്പിക്കുന്നു. 2024-ല്‍ ജാപ്പനീസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 1.0% ആയി കുറയുമെന്നും ഐഎംഎഫ് പ്രതീക്ഷിക്കുന്നു. ഇവിടെ മുന്‍കാല ഉത്തേജനങ്ങളുടെ ഫലങ്ങള്‍ ഇല്ലാതാകുകയാണ്.

ഐഎംഎഫ് അതിന്റെ 2023 ലെ ആഗോള വളര്‍ച്ചാ നിരക്കിലെ പ്രവചനം 0.2 ശതമാനം ഉയര്‍ത്തി 3ശതമാനമാക്കി. കര്‍ശനമായ ക്രെഡിറ്റ് വ്യവസ്ഥകള്‍മൂലം യുഎസിലെ ഗാര്‍ഹിക സമ്പാദ്യം കുറയുന്നതായും അവര്‍വിലയിരുത്തുന്നു. കര്‍ശനമായ കോവിഡ് -19 ലോക്ക്ഡൗണുകളില്‍ നിന്ന് ചൈനയില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക വീണ്ടെടുക്കല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഈ കണക്ക് എടുത്തുകാണിക്കുന്നു. 

Tags:    

Similar News