തീരുവ നല്‍കാതെ ഇനി ആര്‍ബിഐക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാമെന്ന് കേന്ദ്രം

  • വിജ്ഞാപനം മാര്‍ച്ച് 12 ന് കേന്ദ്രം പുറത്തിറക്കി
  • സ്വര്‍ണത്തിന് വന്‍തോതില്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതിനാല്‍ ഇന്ത്യ വിദേശത്തുനിന്നും സ്വര്‍ണം ഇറക്കുമതി ചെയ്യുകയാണ്
  • 800.79 മെട്രിക് ടണ്‍ സ്വര്‍ണമാണ് 2023 സെപ്റ്റംബര്‍ വരെ ആര്‍ബിഐയുടെ കൈവശമുള്ളത്

Update: 2024-03-13 07:03 GMT

ഇറക്കുമതി തീരുവ നല്‍കാതെ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (ആര്‍ബിഐ) അനുവദിച്ചതായി അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറക്കി.

സാധാരണയായി എഐഡിസി (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡവലപ്‌മെന്റ് സെസ്) 5% ഉള്‍പ്പെടെ 15 ശതമാനമാണു സ്വര്‍ണത്തിന്റെ ഇറക്കുമതിക്കായി തീരുവ നല്‍കേണ്ടി വരുന്നത്.

ഈ തീരുവയാണ് ഇപ്പോള്‍ ഒഴിവാക്കുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ലോകത്തിലെ സ്വര്‍ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. സ്വര്‍ണത്തിന് വന്‍തോതില്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതിനാല്‍ ഇന്ത്യ വിദേശത്തുനിന്നും സ്വര്‍ണം ഇറക്കുമതി ചെയ്യുകയാണ്.

39.89 ടണ്‍ സ്വര്‍ണ നിക്ഷേപം ഉള്‍പ്പെടെ 800.79 മെട്രിക് ടണ്‍ സ്വര്‍ണമാണ് 2023 സെപ്റ്റംബര്‍ വരെ ആര്‍ബിഐയുടെ കൈവശമുള്ളത്. അതില്‍ 388.06 ടണ്‍ വിദേശത്തും 372.84 ടണ്‍ ആഭ്യന്തരമായും സൂക്ഷിച്ചുവരുന്നു.

Tags:    

Similar News