ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2025 ല്‍ 6.8% വളര്‍ച്ച കൈവരിക്കും; എസ് & പി ഗ്ലോബല്‍

  • വരും വര്‍ഷത്തേക്കുള്ള പ്രവചനം മാറ്റമില്ലാതെ തുടരുകയാണ്
  • നടപ്പു വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.6% വളര്‍ച്ച നേടുമെന്ന് എസ് ആന്റ് പി പ്രതീക്ഷിക്കുന്നു
  • 2026 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാനുള്ള പാതയിലാണ് സര്‍ക്കാര്‍

Update: 2024-03-26 08:49 GMT

ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതിയിലെ വര്‍ദ്ധനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 6.8% വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി പറഞ്ഞു. വരും വര്‍ഷത്തേക്കുള്ള പ്രവചനം മാറ്റമില്ലാതെ തുടരുകയാണ്.

ഏഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ നേരിയ മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍, ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് വളര്‍ച്ചയും കയറ്റുമതിയില്‍ ഉയര്‍ച്ചയും കാണുന്നതായി ആഗോള റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം പുറത്തിറക്കിയ ഗവണ്‍മെന്റിന്റെ രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റിന് അനുസൃതമായി, നടപ്പു വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.6% വളര്‍ച്ച നേടുമെന്ന് എസ് ആന്റ് പി പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 7.2% വളര്‍ച്ചയാണ് ഏജന്‍സി നേരത്തെ പ്രവചിച്ചിരുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം നിയന്ത്രിത പലിശ നിരക്കുകള്‍ ഡിമാന്‍ഡിനെ ഭാരപ്പെടുത്തിയേക്കും. അതേസമയം സുരക്ഷിതമല്ലാത്ത വായ്പയെ മെരുക്കാനുള്ള നിയന്ത്രണ നടപടികള്‍ ക്രെഡിറ്റ് വളര്‍ച്ചയെ ബാധിക്കുകയും കുറഞ്ഞ ധനക്കമ്മി വളര്‍ച്ചയെ കുറയ്ക്കുമെന്നും എസ് ആന്റ് പി അഭിപ്രായപ്പെട്ടു.

ധനക്കമ്മി ഈ വര്‍ഷം 5.8 ശതമാനത്തില്‍ നിന്ന് 25 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാനുള്ള പാതയിലാണ് സര്‍ക്കാര്‍

Tags:    

Similar News