വരുന്നു റെയില്‍വേയുടെ ' സൂപ്പര്‍ ആപ്പ് '

  • ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാനുള്ള ഒരു ' സൂപ്പര്‍ ആപ്പ് ' പുറത്തിറക്കുകയാണ് റെയില്‍വേ
  • ഇപ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ' ഐആര്‍സിടിസി റെയില്‍ കണക്റ്റ് ' എന്ന ആപ്പ് ആണ്
  • യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യ

Update: 2024-04-12 05:58 GMT

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ' സൂപ്പര്‍ ആപ്പ് ' അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാനുള്ള ഒരു ' സൂപ്പര്‍ ആപ്പ് ' പുറത്തിറക്കുകയാണ് റെയില്‍വേ.

റെയില്‍ മദാദ് (Rail Madad) , യുടിഎസ്, സതാര്‍ക്ക് (Sa-tark) , നിരീക്ഷന്‍, ഐആര്‍സിടിസി എയര്‍, പോര്‍ട്ട്‌റീഡ് എന്നീ ആപ്പുകളെയാണ് റെയില്‍വേ ' സൂപ്പര്‍ ആപ്പിന് ' കീഴില്‍ അണിനിരത്തുക.

ഇപ്പോള്‍ ട്രെയിന്‍ യാത്രക്കാര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ' ഐആര്‍സിടിസി റെയില്‍ കണക്റ്റ് ' എന്ന ആപ്പ് ആണ്. ഇത് വളരെ ജനപ്രിയവുമാണ്. ഇത് 100 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

2024-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി പാസഞ്ചര്‍ ഫ്രണ്ട്‌ലി നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായി 100 ദിവസത്തെ പദ്ധതി നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയാറെടുക്കുകയാണ്.

യാത്രക്കാര്‍ക്ക് പ്രധാനമന്ത്രി റെയില്‍ യാത്രി ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതി, മൂന്ന് ദിവസമെന്നത് ചുരുക്കി, 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റീഫണ്ട് ചെയ്യുന്ന സ്‌കീമും, വന്ദേഭാരതിന്റെ സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതും റെയില്‍വേയുടെ പദ്ധതികളില്‍ ചിലതാണ്.

Tags:    

Similar News