ഇന്ത്യയിലെ സമ്പന്നര്‍ ഏറ്റവും വലിയ സംരംഭകത്വ മനോഭാവമുള്ളവര്‍: എച്ച്എസ്ബിസി

ഒമ്പത് രാജ്യങ്ങളിലെ ബിസിനസ് ഉടമകളെ സമീപിച്ച് വിവരം ശേഖരിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്

Update: 2023-11-27 09:52 GMT

ഇന്ത്യയിലെ സമ്പന്നര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരംഭകത്വ മനോഭാവമുള്ളവരാണെന്ന് 2023 എച്ച്എസ്ബിസി ഗ്ലോബല്‍ എന്റര്‍പ്രണ്യൂറിയല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്.

ആഗോള ധനകാര്യ സേവന കമ്പനിയാണ് എച്ച്എസ്ബിസി.

ഇന്ത്യയിലെ പകുതിയോളം സംരംഭകരും ഭാവി ബിസിനസുകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നവരാണ്. ഇന്ത്യയിലെ സമ്പന്നരായ വ്യക്തികള്‍ സംരംഭകത്വത്തിന്റെ പാരമ്പര്യത്തില്‍ നിന്നോ കുടുംബ ബിസിനസ് പശ്ചാത്തലത്തില്‍ നിന്നോ വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ സംരംഭകര്‍ റിസ്‌ക് കൂടുതല്‍ എടുക്കുന്നവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ യൂറോപ്പ് തങ്ങളുടെ ബിസിനസുകളുടെ ശ്രദ്ധാകേന്ദ്രമാകുമെന്നു ലോകത്തെ 60 ശതമാനം സംരംഭകരും കരുതുന്നു.

യുഎസ്, യുകെ, ചൈന ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലെ ബിസിനസ് ഉടമകളെ ഓണ്‍ലൈനായും ടെലിഫോണിലൂടെയും സമീപിച്ച് വിവരം ശേഖരിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Tags:    

Similar News