പ്രവാസികള്‍ക്കായി 'ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഹോംകമിംഗ് ഫെസ്റ്റിവല്‍'

  • വിദേശത്തു നിന്നും പണം അയക്കാന്‍ സഹായിക്കുന്ന മണി ട്രാന്‍സ്ഫര്‍ കമ്പനികളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 'IndusFastremit.com'.
  • ഇഷ്ടപ്പെട്ട അക്കൗണ്ട് നമ്പര്‍ തെരഞ്ഞെടുക്കാന്‍ അവസരം. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ, കുടുംബ ഛായാചിത്രം ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ബാങ്ക് ആസൂത്രണം ചെയ്തിട്ടുണ്ട്.

Update: 2023-08-23 09:02 GMT

കേരളത്തിലുടനീളമുള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി എന്‍ഐര്‍ഐ ഹോംകമിംഗ് ഫെസ്റ്റിവലുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ബാങ്ക് ശാഖകള്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി പ്രത്യേകം അലങ്കരിക്കുന്നത് മുതല്‍ നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണ് ബാങ്ക് ആസൂത്രണം ചെയ്തിരിക്കുന്നത്.

എന്‍ആര്‍ഐ ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ചും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും ബോധവത്കരിക്കാന്‍ സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, ഇഷ്ടപ്പെട്ട അക്കൗണ്ട് നമ്പര്‍ തെരഞ്ഞെടുക്കാന്‍ അവസരം, എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 6.75 ശതമാനം വരെ പലിശ, എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപത്തിന് പ്രതിവര്‍ഷം 7.5 ശതമാനം പലിശ, യുഎസ്ഡി എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റുകള്‍ക്ക് 5.85 ശതമാനം വരെ പലിശ എന്നിങ്ങനെയുള്ള ഓഫറുകളുമുണ്ട്.

വിദേശത്തു നിന്നും പണം അയക്കാന്‍ സഹായിക്കുന്ന മണി ട്രാന്‍സ്ഫര്‍ കമ്പനികളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 'IndusFastremit.com'. പ്രധാന മണിട്രാന്‍സ്ഫര്‍ കമ്പനികളെ ഒറ്റ പ്ലാറ്റ്‌ഫോമിലാക്കുന്നതിലൂടെ വിനിമയ നിരക്കുകളും, പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സമയവും താരതമ്യം ചെയ്യാം.

്ശാഖകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ചായ സത്കാരം, ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ വിളക്ക് കൊളുത്തുന്ന ചടങ്ങില്‍ പങ്കുചേരല്‍ എന്നിവയ്ക്കായെല്ലാം ഉപഭോക്താക്കളെ ബാങ്ക് ക്ഷണിക്കുന്നുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവാസി ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേകം സിനിമ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശിക കലാകാരന്‍ കൈകൊണ്ട് നിര്‍മ്മിച്ച കുടുംബ ഛായാചിത്രം ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതുള്‍പ്പെടെ വേറെയും ആകര്‍ഷകമായ പ്രവര്‍ത്തനങ്ങള്‍ ബാങ്ക് ആസൂത്രണം ചെയ്തിട്ടുണ്ട്.

Tags:    

Similar News