മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പില്‍ ഇന്‍ഷുറന്‍സ്, വായ്പാ സേവനങ്ങളും

  • ഇന്‍ഷുറന്‍സ്, വ്യക്തിഗത വായ്പകള്‍, ഇരുചക്ര വാഹന വായ്പകള്‍, ഭവന വായ്പകള്‍ തുടങ്ങിയ സേവനങ്ങളെല്ലാം അടങ്ങിയ പ്ലാറ്റ്‌ഫോം ആറ് മാസത്തിനുള്ളില്‍ പുതുക്കിയിറക്കും.

Update: 2023-08-24 07:44 GMT

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം മൂത്തൂറ്റ് ഫിന്‍കോര്‍പ് വണ്ണില്‍ കൂടുതല്‍ ധനകാര്യസേവനങ്ങള്‍ ഉള്‍പ്പെടുത്തും.

ഇന്‍ഷുറന്‍സ്, വ്യക്തിഗത വായ്പകള്‍, ഇരുചക്ര വാഹന വായ്പകള്‍, ഭവന വായ്പകള്‍ തുടങ്ങിയ സേവനങ്ങളെല്ലാം അടങ്ങിയ പ്ലാറ്റ്ഫോം ആറ് മാസത്തിനുള്ളില്‍ പുതുക്കിയിറക്കുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സിഇഒ ചന്ദന്‍ കൈത്താന്‍ അറിയിച്ചു. ഇതുവരെ രണ്ടു ലക്ഷത്തോളം മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ദിവസവും 20,000 ഇടപാടുകളും പ്ലാറ്റ്ഫോമിലൂടെ നടക്കുന്നുണ്ട്. പ്ലാറ്റ്ഫോം വിപുലീകരിക്കുന്നതോടെ ദിവസവും 80,000 ഇടപാടുകളും  പത്തു ലക്ഷം ഡൗണ്‍ലോഡുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചന്ദന്‍ കൈത്താന്‍ പറഞ്ഞു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3,600 ബ്രാഞ്ചുകളും ഡിജിറ്റല്‍ സേവനങ്ങളും ഉള്‍പ്പെടുന്ന ഒരു ഫിജിറ്റല്‍ മോഡലാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍. ഡാറ്റ അനലിറ്റിക്സ്, ഡാറ്റ സയന്‍സ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. നവീനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയും ഉപയോഗിക്കുന്നുവെന്ന്  അദ്ദേഹം പറഞ്ഞു.

Tags:    

Similar News