സീ ടിവി ഓഹരികൾ പൂർണമായും വിറ്റഴിച്ച് ഇൻവെസ്‌കോ
- 1,004 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.
- കമ്പനിയുടെ 17.88 ശതമാനം ഓഹരികൾ ഇൻവെസ്‌കോ സ്വന്തമാക്കിയിരുന്നു
യു എസ് ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനി ഇൻവെസ്‌കോ സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (സീൽ ) ന്റെ മുഴുവൻ ഓഹരികളും വിറ്റഴിച്ചു.
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഒഎഫ് ഐ ഗ്ലോബൽ ചൈന ഫണ്ട് എൽഎൽസിയുടെ കൈവശമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. ആകെ 5.11 ശതമാനം ഓഹരികളാണ് കമ്പനിയുടെ പക്കൽ ഉണ്ടായിരുന്നത്. ഇത് 1,004 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. സെഗാന്റി ഇന്ത്യ മൗറീഷ്യസ്, മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ പിടിഇ, ഗോൾഡ്മാൻ സാച്ച്സ് സിംഗപ്പൂർ പിടിഇ എന്നിവരാണ് സീലിന്റെ ഓഹരികൾ വാങ്ങിയിട്ടുള്ള മറ്റു പ്രമുഖ കമ്പനികൾ.
ഓഹരി ഒന്നിന് 204.50 രൂപ നിരക്കിലാണ് ഇടപാട് പൂർത്തിയാക്കിയിട്ടുള്ളത്. മാർച്ച് പാദം വരെയുള്ള കണക്കു പ്രകാരം ഗ്ലോബൽ ചൈന ഫണ്ട് 4.91 കോടി ഓഹരികളാണ് കൈവശം വച്ചിരുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഇൻവെസ്‌കോ സീലിന്റെ 7.74 ശതമാനം ഓഹരികൾ 2092 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. ഇൻവെസ്‌കോ ആണ് സ്സലിന്റെ ഭൂരിഭാഗം ഓഹരികൾ കൈവശം വച്ചിരുന്നത്. കമ്പനിയുടെ 17.88 ശതമാനം ഓഹരികൾ ഇൻവെസ്‌കോ സ്വന്തമാക്കിയിരുന്നു.
എന്നാൽ 2021 സെപ്റ്റംബറിൽ, സീലിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് പുനീത് ഗോയെങ്കയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സീലിന്റെ പ്രൊമോട്ടർമാരുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. തുടർന്ന് 2022 മെയ് മാസത്തിൽ ഈ ആവശ്യം ഇൻവെസ്‌കോ പിൻവലിച്ചു.
സീ ടിവി യും സോണി പിക്ച്ചർ നെറ്റ് വർക്കുമായുള്ള ലയനത്തിന് ഇൻവെസ്‌കോ പൂർണ പിന്തുണ നൽകിയിരുന്നു.
ഇപ്പോൾ സീൽ കൾവെർ മാക്സ് എന്റർ റ്റെയിൻ മെന്റുമായി ലയിക്കാനുള്ള പദ്ധതിയിലാണ്. ഇതിനുള്ള അനുമതി റെഗുലേറ്ററടക്കമുള്ള ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചിട്ടുണ്ട്.
