ഐപിഎല്‍ മാര്‍ച്ച് 22 ന് ആരംഭിക്കും

  • മേയ് 26 നായിരിക്കും ഫൈനല്‍
  • മുമ്പ് പൊതുതിരഞ്ഞെടുപ്പ് നടന്ന 2009-ലും 2014-ലും ദക്ഷിണാഫ്രിക്കയിലും യുഎഇയിലും വച്ചാണ് ഐപിഎല്‍ നടത്തിയത്
  • 2019-ല്‍ പൊതു തിരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്‍ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെയായിരുന്നു സംഘടിപ്പിച്ചത്

Update: 2024-01-22 05:37 GMT

ഇപ്രാവിശ്യം ഐപിഎല്‍ മാര്‍ച്ച് 22 ന് ആരംഭിക്കും

മേയ് 26 നായിരിക്കും ഫൈനല്‍. ഐപിഎല്‍ മത്സരം ആരംഭിക്കുന്ന തീയതി ഇതുവരെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 22 ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വര്‍ഷമാണിത്. മിക്കവാറും ഏപ്രില്‍-മേയ് മാസങ്ങളിലായിരിക്കും പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് രാജ്യം പ്രവേശിക്കുമെങ്കിലും ഐപിഎല്‍ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടത്താനാണു ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

മുമ്പ് പൊതുതിരഞ്ഞെടുപ്പ് നടന്ന 2009-ലും 2014-ലും ദക്ഷിണാഫ്രിക്കയിലും യുഎഇയിലും വച്ചാണ് ഐപിഎല്‍ നടത്തിയത്.

എന്നാല്‍ 2019-ല്‍ പൊതു തിരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്‍ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെയായിരുന്നു സംഘടിപ്പിച്ചത്. 2019-ലേതു പോലെ തന്നെ ഇപ്രാവിശ്യവും ഇന്ത്യയില്‍ തന്നെ മുഴുവന്‍ മത്സരങ്ങളും നടത്തിയാല്‍ മതിയെന്നാണു ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News