ഇറാന്‍ പ്രസിഡന്റിന്റെ മരണം എണ്ണ വില ഉയരുമോ ?

  • ഭൗമരാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കുമ്പോള്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് ഉയരുന്നത് പതിവാണ്
  • മേയ് 19 ഞായറാഴ്ചയായിരുന്നു വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ വച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് റെയ്‌സി കൊല്ലപ്പെട്ടത്
  • ആഗോള എണ്ണ വിപണിയിലെ പ്രധാനികളാണ് ഇറാനും സൗദി അറേബ്യയും

Update: 2024-05-20 09:45 GMT

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം ആഗോള വിപണിയില്‍ കാര്യമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു സൂചന.

മേയ് 19 ഞായറാഴ്ചയായിരുന്നു വടക്ക് പടിഞ്ഞാറന്‍ ഇറാനില്‍ വച്ച് ഹെലികോപ്റ്റര്‍ അപകടത്തില്‍ റെയ്‌സി കൊല്ലപ്പെട്ടത്.

ആഗോള എണ്ണ വിപണിയിലെ പ്രധാനികളാണ് ഇറാനും സൗദി അറേബ്യയും.

ആഗോള വിതരണത്തെ സ്വാധീനിക്കാന്‍ കഴിവുള്ള രാജ്യങ്ങളുമാണ് ഇവര്‍.

അതുകൊണ്ടു തന്നെ പ്രസിഡന്റ് റെയ്‌സിയുടെ മരണത്തോടെ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം, അതുമല്ലെങ്കില്‍ നേതൃമാറ്റം ഇറാന്റെ എണ്ണ ഉല്‍പ്പാദനത്തെ ബാധിക്കുമെന്നാണു കണക്കാക്കുന്നത്.

അതാകട്ടെ, ആഗോള എണ്ണ വിതരണത്തെയും എണ്ണ വിലയെയും ബാധിക്കുകയും ചെയ്യും.

ഭൗമരാഷ്ട്രീയ തലത്തിലുള്ള അനിശ്ചിതത്വം സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമാകുമെന്നും കണക്കാക്കുന്നു. കാരണം സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കണക്കാക്കുന്നത്.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കുമ്പോള്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് ഉയരുന്നത് പതിവാണ്.

Tags:    

Similar News