ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിനു നേരെയുള്ള ആക്രമണം സ്ഥിതീകരിച്ചു ഇസ്രായേൽ
- ഹോസ്പിറ്റലിന് നേരെയുള്ള അക്രമം ഇസ്രായേലിനെതിരായ അന്താരാഷ്ട്ര വിമർശനം തീവ്രമാക്കും.
- ആശുപത്രികളെ ഒളി താവളമായി ഉപയോഗിക്കുന്നുവെന്ന ഇസ്രായേൽ ആരോപണം ഹമാസ് നിഷേധിച്ചു.
ഗാസയിലെ അൽ ഷിഫാ ഹോസ്പിറ്റൽ ഹമാസ് കമാൻഡ് സെന്റർ ആയി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേൽ ഹോസ്പിറ്റലിന് നേരെ സൈന്യത്തെ അയച്ചു. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആയിരക്കണക്കിന് രോഗികളും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളും അഭയ കേന്ദ്രമായി കാണുന്ന ഹോസ്പിറ്റലിന് നേരെയുള്ള അക്രമം ഇസ്രായേലിനെതിരായ അന്താരാഷ്ട്ര വിമർശനം തീവ്രമാക്കും.
ഹമാസിനെതിരെ അതിസൂക്ഷ്മവും, ശത്രുക്കളെ ലക്ഷ്യമാക്കിയുമുള്ള ആക്രമണങ്ങൾ ഇസ്രായേൽ സൈന്യ൦ അൽ-ഷിഫ ഹോസ്പിറ്റലിനുള്ളിൽ ആരംഭിച്ചെന്നു ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് (ഐ ഡി എഫ് ) ബുധനാഴ്ച അതിരാവിലെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. .
പെട്ടന്നുള്ള ഇസ്രായേലിന്റെ നീക്കത്തിന്റെ തിടുക്കം വക്തമായിട്ടില്ലെന്നും ഇസ്രായേൽ സൈന്യം ഹോസ്പിറ്റൽ പരിസരത്ത് പ്രവേശിച്ചതായും പ്രാദേശിക വാർത്താ ചാനലുകളായ അൽ ജസീറയും അൽ അറബിയയും വ്യക്തമാക്കി. തങ്ങളുടെ സേനയിൽ മെഡിക്കൽ ടീമുകളും അറബി സംസാരിക്കുന്നവരും ഉൾപ്പെടുന്നുവെന്ന് ഐഡിഎഫ് അഭിപ്രായപ്പെട്ടു. ഹോസ്പിറ്റലിന് മുൻപിൽ ടാങ്കുകളുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബർ 7-ന് നടന്ന ഇസ്രയേലിനെതിരായ ആക്രമണത്തിലെ സേനയെ ഒളിപ്പിക്കാൻ ഹമാസ് ആശുപത്രിയും തുരങ്കങ്ങളും ഉപയോഗിച്ചുവെന്ന് ഇസ്രായേൽ പറഞ്ഞതിനെത്തുടർന്ന് ഐഡിഎഫ് ഓപ്പറേഷൻ പ്രതീക്ഷിച്ചിരുന്നു. ആശുപത്രികളെ ഒളി താവളമായി ഉപയോഗിക്കുന്നുവെന്ന ഇസ്രായേൽ ആരോപണം ഹമാസ് നിഷേധിച്ചു.
