ജയ്‌സ്വാള്‍ നെക്കോ 3,200 കോടി രൂപ വായ്പയെടുക്കുന്നു
- ജയ്‌സ്വാള്‍ പുറത്തിറക്കിയ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചറുകളില്‍ 1500 കോടി രൂപ കൊട്ടക് സ്ട്രാറ്റജിക് സിറ്റുവേഷന്‍സ് ഇന്ത്യ ഫണ്ട് II നിക്ഷേപിച്ചു
- ഡിസംബര്‍ 14ന് ബിഎസ്ഇയില്‍ ജയ്‌സ്വാള്‍ ഓഹരി 1.43 ശതമാനം ഉയര്‍ന്ന് 51.03 രൂപയിലാണു വ്യാപാരം ക്ലോസ് ചെയ്തത്
- വായ്പയായി സമാഹരിച്ചത് 3,200 കോടി രൂപ
നിര്‍മാണ കമ്പനിയായ ജയ്‌സ്വാള്‍ നെക്കോ ഇന്‍ഡസ്ട്രീസ്, നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വായ്പക്കാരില്‍ നിന്ന് 3,200 കോടി രൂപ വായ്പ സമാഹരിച്ചു.
ജയ്‌സ്വാള്‍ പുറത്തിറക്കിയ നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബെഞ്ചറുകളില്‍ (കടപ്പത്രം) 1500 കോടി രൂപയാണ് കൊട്ടക് സ്ട്രാറ്റജിക് സിറ്റുവേഷന്‍സ് ഇന്ത്യ ഫണ്ട് II നിക്ഷേപിച്ചു.
' പോസിറ്റീവ് കാഴ്ചപ്പാടുള്ള ബിസിനസുകള്‍ക്ക് മൂലധനം നല്‍കുകയെന്നത് ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ജയ്‌സ്വാള്‍ നെക്കോ ഇന്‍ഡസ്ട്രീസില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് ഞങ്ങളുടെ നിക്ഷേപ പോളിസിയുമായി അവരുടെ ബിസിനസിനു യോജിപ്പുള്ളതു കൊണ്ടാണെന്നു ' കൊട്ടക് സ്ട്രാറ്റജിക് സിറ്റുവേഷന്‍സ് ഇന്ത്യ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഈശ്വര്‍ കാര പറഞ്ഞു.
ഡിസംബര്‍ 14ന് ബിഎസ്ഇയില്‍ ജയ്‌സ്വാള്‍ ഓഹരി 1.43 ശതമാനം ഉയര്‍ന്ന് 51.03 രൂപയിലാണു വ്യാപാരം ക്ലോസ് ചെയ്തത്.