ഇന്ത്യ - ജപ്പാൻ ഫണ്ടിൽ ജെ ബി ഐ സി 31 കോടി ഡോളർ നിക്ഷേപിക്കും

49 ശതമാനം ഇന്ത്യാ സർക്കാർ നിക്ഷേപിക്കും

Update: 2023-10-04 09:23 GMT

ജാപ്പനീസ് ബാങ്ക് ഓഫ് ഇന്റർനാഷണൽ കോഓപ്പറേഷൻ ( ജെ ബി ഐ സി ), നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (എൻ ഐ ഐ എഫ് ) പുതിയതായി ആരംഭിക്കുന്ന 60 കോടി ഡോളർ ( 26000 കോടി രൂപ)  ഇന്ത്യ - ജപ്പാൻ ഫണ്ടിൽ ( ഐ ജെ എഫ് ) പങ്കാളി ആകും. ഇത് സംബന്ധിച്ച കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പു വെച്ചു. 

കാലാവസ്ഥ - പരിസ്ഥിതി പ്രശ്ങ്ങളുടെ പരിഹാരത്തിനുള്ള ഈ ഫണ്ടിന്റെ 49 ശതമാനം ഇന്ത്യാ സർക്കാരും 51 ശതമാനം ജെ ബി ഐ സി യും നിക്ഷേപിക്കുമെന്നു  എൻ ഐ ഐ എഫ് ഒരു കുറിപ്പിൽ പറഞ്ഞു. ഈ മേഖലയിൽ ഇരു രാജ്യങ്ങളുടെയും സഹകരണം ഭാവിയിൽ കൂടുതൽ ശക്തമാക്കാൻ  ഈ സംയുക്ത സംരഭം സഹായിക്കുമെന്ന് എൻ ഐ ഐ എഫ് പ്രതീക്ഷിക്കുന്നു.   

ആദ്യമായാണ് എൻ ഐ ഐ എഫ് നു വിദേശ നിക്ഷേപം ലഭിക്കുന്നത്. 







Tags:    

Similar News