ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനം ആമസോണിന്റെ ബെസോസിന്

  • 500 ശതകോടീശ്വരന്മാരാണ് പട്ടികയിലുള്ളത്
  • ബെസോസിന്റെ ആസ്തി 16.60 ലക്ഷം കോടി രൂപ
  • മസ്‌ക്കിന്റെ ആസ്തി 16.43 ലക്ഷം കോടി രൂപ

Update: 2024-03-06 07:27 GMT

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മാര്‍ച്ച് 4 ന് ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനത്തെത്തി.

ഇലോണ്‍ മസ്‌ക്കിനെ പിന്തള്ളിയാണ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്.

ബെസോസിന്റെ ആസ്തി 200 ബില്യന്‍ ഡോളറും (16.60 ലക്ഷം കോടി രൂപ) മസ്‌ക്കിന്റേത് 198 ബില്യന്‍ ഡോളറുമാണ് (16.43 ലക്ഷം കോടി രൂപ).

നവമാധ്യമമായ എക്‌സ്, സ്‌പേസ് എക്‌സ്, ടെസ് ല എന്നിവയുടെ ഉടമയായ മസ്‌ക്കിന്റെ ആസ്തി മൂല്യത്തില്‍ സമീപ ദിവസം 30 ബില്യന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ടെസ് ലയുടെ ഓഹരി 25 ശതമാനത്തോളം ഇടിഞ്ഞതിനെ തുടര്‍ന്നാണിത്.

എല്‍ വി എം എച്ച് ഉടമ ബെര്‍ണാഡ് ആര്‍നെറ്റാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

Tags:    

Similar News