മധുരയില്‍ ജെല്ലിക്കെട്ട് സ്റ്റേഡിയം ഇന്ന് ഉദ്ഘാടനം ചെയ്യും

  • എം. കരുണാനിധിയുടെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് അരീന നിര്‍മിച്ചത്
  • ഉദ്ഘാടനം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍വഹിക്കും
  • സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത് 66 ഏക്കറില്‍

Update: 2024-01-24 08:34 GMT

തമിഴ്‌നാട്ടിലെ പ്രശസ്തമായ ജെല്ലിക്കെട്ട് ഇനി മുതല്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിലിരുന്ന് ആസ്വദിക്കാം.

ഇതിനായി മധുര ജില്ലയില്‍ അളങ്കാനല്ലൂരിനടുത്ത് കീഴക്കരൈയില്‍ 66 ഏക്കറില്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുകയാണ്. 5000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍വഹിക്കും. 63 കോടി രൂപ ചെലവഴിച്ചാണ് ജെല്ലിക്കെട്ട് സ്റ്റേഡിയം നിര്‍മിച്ചത്.

മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ചാണ് കലൈജ്ഞര്‍ കരുണാനിധി ജെല്ലിക്കെട്ട് അരീന നിര്‍മിച്ചത്.

സ്റ്റേഡിയത്തില്‍ കാളകളെ പരിശോധിക്കാനുള്ള മുറി, രജിസ്‌ട്രേഷന്‍ സെന്റര്‍, കാളകളെ മെരുക്കുന്നവര്‍ക്കുള്ള മുറി, സ്റ്റോറേജ് റൂം, ഡോര്‍മിറ്ററി, വെറ്ററിനറി ക്ലിനിക് തുടങ്ങിയവയുണ്ടാകും.

Tags:    

Similar News